മനോഹരം, പക്ഷേ അപകടകാരി; ചുവപ്പ് റോസിൽ നീല അണലി; വിഡിയോ

-blue-snake-is-as-dangerous-as-it-is-beautiful.jpg.image.845.440
SHARE

നീല അണലിയെ നമ്മുടെ നാട്ടിൽ അധികം ആരും കാണാനിടയില്ല. ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപർ. ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

കാണുന്നതു പോലെ മനോഹരമല്ല,. അതീവ അപകടകാരികളും വിഷമുള്ളവയുമാണ് ഈ ഗണത്തിൽ പെട്ട പാമ്പുകൾ. ഇവയുടെ വിഷമേറ്റാൽ രക്തസ്രാവം നിലയ്ക്കാതെവരും. ബാലി ദ്വീപിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കടിയേൽക്കുന്നത് ഈ പാമ്പിൽ നിന്നാണ്. 

കൂടുതലും പച്ച നിറത്തിലാണ് ഈ ഗണത്തിൽ പെട്ട പാമ്പുകൾ കാണപ്പെടുക. വളരെ അപൂർവമായി മാത്രമേ ഈവയെ നീല നിറത്തിൽ കാണാന്‍ സാധിക്കുകയുള്ളൂ. ലൈഫ് ഓൺ എർത്ത് ആണ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ഈ ദൃശ്യം പുറത്തുവിട്ടത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...