‘എണീക്കെടാ ചെക്കൻമാരെ ’; കുഞ്ഞനുജന്‍മാരെ ആദ്യമായി കണ്ട 5 ചേച്ചിമാര്‍; വിഡിയോ

twins-sisters
SHARE

ഏതൊരു കുടുംബത്തിലും കുരുന്നുകളുടെ ജനനം ആഘോഷമാണ്. അത് ഇരട്ടക്കുട്ടികളാണെങ്കിലോ സന്തോഷം ഇരട്ടിയും. ഇവിടെ ഇരട്ടകളായ രണ്ട് ആണ്‍ കുഞ്ഞുങ്ങളെ ആദ്യമായി കാണാനെത്തുന്ന അഞ്ചു ചേച്ചിമാരുടെ ആഹ്ളാദം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താലോലിച്ചും കൊഞ്ചിച്ചും  അഞ്ചു പേരും സന്തോഷം കൊണ്ട് മതിമറന്നു. ആശുപത്രിയില്‍ വച്ചു തന്നെയാണ് രംഗം. 

‘അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട ആൺകുട്ടികളെ കാണാൻ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ..’ എന്ന തലക്കെട്ടോടെ വിവിധ സോഷ്യൽ മീഡിയയിൽ പേജുകൾ ഈ രംഗങ്ങൾ‌ ഏറ്റെടുത്തിട്ടുണ്ട്. 

തങ്ങളുടെ കുഞ്ഞനിയൻമാരെ ആദ്യമായി കണ്ടതിലുള്ള അമ്പരപ്പും ആഹ്ലാദവും ചേച്ചിമാരുടെ മുഖത്ത് കാണാം. കൈകകളിലും കാലുകളിലും തൊട്ടു നോക്കിയിട്ട് ‘എന്ത് സോഫ്റ്റാ അല്ലേ...’ എന്നാണ് ഒരു ചേച്ചിയുടെ കമന്റ്. ചേച്ചിമാര്‍ വന്നു എണീക്കെടാ ചെക്കൻമാരേ... എന്ന് കൊഞ്ചലോടെ പറയുന്ന മറ്റൊരു കുഞ്ഞേച്ചിയേയും വിഡിയോയിൽ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...