‘നിങ്ങൾക്ക് സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല; കർമ എന്നുള്ളത് ഉണ്ട്’; ഭാവന

bhavana-new-post
SHARE

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശത്തിന്റെ പ്രത്യാഘാതം എന്തെന്നത്, അത് നിങ്ങൾ‌ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാലാണ് ഞാനിവിടെ ഉള്ളത്. കർമ.’ താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടി മൃദുലയും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ സിനിമകളൊരുക്കിയ സലാം ബാപ്പുവിന്റേതാണ് തിരക്കഥ. സൂപ്പർഹിറ്റ് തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...