നൂറ്റാണ്ടുകൾ പഴക്കം; സീതാ- രാമ- ലക്ഷ്മണ വിഗ്രഹം തിരികെ; കൈമാറി ബ്രിട്ടൻ

ram-sita-vijayanagara
SHARE

തമിഴ്നാട്ടിൽ നിന്നും 1978ൽ മോഷ്ടിച്ച് കടത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള മൂന്നുവിഗ്രഹങ്ങൾ തിരികെ നൽകി ബ്രിട്ടൻ. അപൂർവമായ സീത-രാമ-ലക്ഷ്മണ വിഗ്രഹങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയത്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ അനന്തമംഗലം ശ്രീ രാജഗോപാല സ്വാമി ക്ഷേത്രത്തിൽ നിന്നാണ്  വിഗ്രഹങ്ങൾ മോഷണം പോയത്. 

പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിൽ നിന്നുള്ള അപൂർവ ശേഷിപ്പുകളിൽ ഒന്നാണ് ഈ വിഗ്രഹങ്ങൾ. അടുത്തിടെ  ഇന്ത്യയിൽ നിന്ന് മോഷണം പോയ രണ്ട് വി​ഗ്രഹങ്ങൾ ബ്രിട്ടൻ തിരികെ നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഈ മൂന്നു വി​ഗ്രഹങ്ങൾ കൂടി കൈമാറിയിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...