കാലിൽ ആരോ തലോടി; ഉണർന്നപ്പോൾ ഞെട്ടിച്ച് കരടി: വൈറൽ വിഡിയോ

beer-man
SHARE

വീട്ടിലെ നീന്തൽക്കുളത്തിനരികെ പകലുറക്കത്തിലായിരുന്നു മാറ്റ് ബെറ്റെ എന്ന മസാചുസെറ്റ്സ് സ്വദേശി. കാലിലെന്തോ തട്ടുന്നത് അറിഞ്ഞാണ് മയക്കമുണർന്നത്. കണ്ടതോ ഞെട്ടിക്കുന്ന കാഴ്ച. മാറ്റിന്റെ വീടിന്റെ തുറന്നിട്ടട്ട ഗേറ്റിലൂടെ അകത്ത് കടന്ന് കാലിൽ മുട്ടിയുരുമ്മിയത് ഒരു കരടിയായിരുന്നു.

ഇയാളുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോള്‍ വൈറലാണ്. ഗേറ്റിനുള്ളിലൂടെ അകത്ത് കടന്ന കരടി ആദ്യം നീന്തൽകുളത്തിലെത്തി വെള്ളം കുടിക്കുന്നുണ്ട്. പിന്നീടാണ് ഉറങ്ങുന്ന മാറ്റിനെ കാണുന്നത്. അടുത്തെത്തി കാലിലേക്ക് മുഖമുരസി. പിന്നീട് മുൻകാലുകളുയർത്തി കാലിൽ തൊട്ടു. ഇതോടെ മാറ്റ് ഇണർന്നു. കരടിയെ കണ്ട മാറ്റ് ഒന്ന് ഞെട്ടി. ഇതുകണ്ട കരടി നിമിഷ നേരം കൊണ്ട് ഓടിമറഞ്ഞു. മാറ്റ് ഫോണെടുത്ത് ചിത്രം പകർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. 

മാറ്റിന്റെ ഭാര്യയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്തായാലും വിഡിയോ കണ്ട് എല്ലാവരും അദ്ഭുദപ്പെട്ടിരിക്കുകയാണ്. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്നാണ് പലരും കുറിക്കുന്നത്. കരടികളുടെ എണ്ണം വളരെ കൂടുതലുള്ള പ്രദേശമാണിത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...