വിവാഹവും പരീക്ഷയും ഒരു ദിവസം; പന്തലിൽ നിന്ന് കോളജിലേക്ക്

kollam-archana-sreejith
SHARE

വിവാഹ പന്തലിൽ നിന്നു കോളജിലേക്ക്. വിവാഹവും പരീക്ഷയും ഒരു ദിവസം തന്നെ വന്നപ്പോൾ രണ്ടും മംഗളകരമായി നടത്തണമെന്ന അർച്ചനയുടെ ആഗ്രഹം അങ്ങനെ സഫലമായി. കൊല്ലം എസ്എൻ കോളജിലെ എംഎ മലയാളം നാലാം സെമസ്റ്റർ വിദ്യാർഥിയായ എം.എസ്.അർച്ചനയുടെ വിവാഹമായിരുന്നു ഇന്നലെ; ഉച്ചയ്ക്കു പ്രോജക്ട് വൈവ പരീക്ഷയും. ആദ്യം ഒന്ന് ആശങ്കപ്പെട്ടെങ്കിലും പൂർണ പിന്തുണമായി വരൻ ശ്രീജിത്ത് എത്തിയതോടെ എല്ലാം ശുഭം.

11.25നു വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി 12നു ശ്രീജിത്തിന് ഒപ്പം കോളജിൽ എത്തിയ അർച്ചന പരീക്ഷയെഴുതി. നവവധുവിന്റെ വേഷത്തിലാണു കോളജിൽ എത്തിയത്. ഡ്രസ് മാറാൻ നിന്നാൽ സമയം പോകുമെന്ന ആശങ്കയുണ്ടായിരുന്നതിനാലാണ് അതേ വേഷത്തിൽ തന്നെ ഇരുവരും കോളജിലേക്കു പുറപ്പെട്ടത്. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളായി നടക്കേണ്ട പരീക്ഷ കോവിഡിനെ തുടർന്നാണു സെപ്റ്റംബറിലേക്കു മാറ്റിയത്.

 പരീക്ഷ പൂർത്തിയാക്കി അധ്യാപകരുടെയും സഹപാഠികളുടെ അനുഗ്രഹ–ആശംസകൾ നേടി ഇരുവരും വിവാഹ സൽക്കാരത്തിനായി മടങ്ങി. കൈതക്കുഴി രേവതിയിൽ സി.മോഹനന്റെയും ജെ.സുലജയുടെയും മകളാണ് അർച്ചന. കാരംകോട് ശ്രീജിത്ത് ഭവനത്തിൽ എൻ.രാഘവന്റെയും ജി.കനകലതയുടെയും മകനാണു ശ്രീജിത്ത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...