തന്റെ പേരു പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥ; വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല: രഹ്ന

rehna-fatima-fb-post
SHARE

ഒന്നിന് പിറകെ ഒന്നായി വിവാദത്തിൽപ്പെട്ട രഹ്ന ഫാത്തിമ വാടകയ്ക്ക് വീട് അന്വേഷിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. 12 വർഷമായി താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചെന്നും എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്നും രഹ്ന ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും രഹ്നക്കെതിരെ കേസെടുത്തിരുന്നു. 

തനിക്കെതിരെ എടുക്കപ്പെട്ട കേസുകളും അതിന് ലഭിച്ച പ്രചരണവും കാരണം തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്നും വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂവെന്നും അല്ലാതെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ലെന്നും അവർ കുറിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...