വിവാഹവസ്ത്രം ഒരുക്കിയത് 487 മണിക്കൂറില്‍; തലേന്നാൾ കസവ് സാരിയും പാലയ്ക്കാ മാലയും

miya-geroge-wedding-dress-1.jpg.image.845.440
SHARE

നടി മിയ ജോർജിന്റെ വിവാഹവസ്ത്രങ്ങൾ‌ തുന്നാൻ വേണ്ടി വന്നത് 487 മണിക്കൂർ. 10 വിദഗ്ധരായ തൊഴിലാളികൾ 487 മണിക്കൂറെടുത്താണ് വിവാഹവസ്ത്രം പൂർത്തിയാക്കിയതെന്ന് ലേബൽ എം ഡിസൈനേഴ്സ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പൂർണമായും ഹാൻഡ് വർക് ചെയ്തെടുത്ത വാനില ഷേഡുള്ള ലോങ് ഫിഷ് ടെയിൽ ഗൗൺ ആയിരുന്നു മിയ ധരിച്ചത്. ലേബൽ എം ഡിസൈനേഴ്സ് ആണ് ഗൗണ്‍  ഒരുക്കിയത്.  

miya-marriage.jpg.image3

വിവാഹത്തലേന്നുള്ള ചടങ്ങിൽ കസവു സാരിയായിരുന്നു മിയയുടെ വേഷം. സർദോസി ഡീറ്റൈലിങ് ഉള്ള ബ്ലൗസും പാലയ്ക്കാ മാലയും താരസുന്ദരിയ്ക്ക് പ്രൗഢിയേകി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ ഉച്ച കഴിഞ്ഞ് 2.30ന് ആയിരുന്നു മിയയുടെ വിവാഹം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്‌വിനാണ് വരൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.  കോവിഡ് പശ്ചാത്തലത്തിൽ, വളരെ ലളിതമായ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...