വീണ്ടുമൊരു അസാമാന്യ പാർക്കിങ്ങ്; ഇത്തവണ ടോയ് കാർ; വൈറലായി കൊച്ചുമിടുക്കൻ

boy-parking-a-toy-car-viral-video.jpg.image.845.440
SHARE

തോടിനു കുറുകേ കാർ പാർക്ക് ചെയ്ത കണ്ണൂരുകാരൻ ബിജു നിമഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബിജുവിനു പിന്നാലെ മറ്റൊരാൾ‌ സമാനമായ പാര്‍‍ക്കിങ്ങിങ്ങിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ ഒരു കൊച്ചുമിടുക്കൻ ആ ഉദ്യമത്തിൽ വിജയിച്ചു. പാര്‍ക്ക് ചെയ്തത് ടോയ് കാർ ആണങ്കിലും ഈ ബാലന്റെ ഡ്രൈവിങ്ങ് സ്കില്ലിന് കയ്യടിക്കുകയാണ് സോഷ്യല്‍ ലോകം. 

മുറിക്കുള്ളിൽ സജ്ജീകരിച്ച പാർക്കിംഗ് സ്ലോട്ടിൽ നിന്നും സാഹസികമായി കാർ പുറത്തിറക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഒരു കാർപെറ്റിന്റെ അറ്റത്താണ് കാർ നിർത്തിയിട്ടിരിക്കുന്നത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ടോയ് കാർ പ്രവർത്തിപ്പിക്കുന്നത്. രണ്ടു വശങ്ങളിലുമായി ബാരിക്കേഡുകൾക്ക് പകരം ഷട്ടിൽ കോർക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കാർപെറ്റിൽ നിന്നും താഴെ പോകാതെയും എന്നാൽ ഷട്ടിൽ കോർക്കിൽ തട്ടാതെയുമാണ് കാർ പുറത്തിറക്കിയത്. 

സമൂഹമാധ്യമങ്ങളിൽ വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകൾ ഈ കൊച്ചുമിടുക്കന് അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...