മകന്റെ കിടക്കയിൽ കൂറ്റൻ പെരുമ്പാമ്പ്; ഭയപ്പെടുത്തും വിഡിയോ

snake4
SHARE

സ്വന്തം കുഞ്ഞിന്റെ കിടക്കയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരമ്മ. ഒാസ്ട്രേലിയയിലാണ് സംഭവം. രണ്ടു മീറ്ററിലധികം നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ് മകന്റെ കിടക്കയിൽ സുഖമായി ഉറങ്ങുന്നു. കിടക്കയിലുണ്ടായിരുന്ന ഇലക്ട്രിക് ബ്ലാങ്കറ്റിന്റെ ചൂടുപറ്റി കിടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആദ്യം ഒന്ന് ഭയന്നെങ്കിലും പെട്ടെന്നുതന്നെ സംയമനം വീണ്ടെടുത്ത  വീട്ടുകാർ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. എന്നാൽ പെരുമ്പാമ്പിന്റെ വലുപ്പം കണ്ട് പാമ്പുപിടുത്തക്കാരൻ പോലും അമ്പരന്നു. സമീപത്ത് മനുഷ്യരുടെ സാമീപ്യമറിഞ്ഞിട്ടും കിടക്കയിൽ നിന്നും ചലിക്കാതെ  പെരുമ്പാമ്പ് അതേ സ്ഥിതിയിൽ തുടരുന്നതും ദൃശ്യത്തിൽ കാണാം. 

ഒടുവിൽ പാമ്പുപിടുത്തക്കാരൻ പെരുമ്പാമ്പിനെ പിടികൂടി ബാഗിനുള്ളിലാക്കുകയായിരുന്നു. പിന്നീട് പാമ്പിനെ കാടിനുള്ളിലേക്ക് സ്വതന്ത്രമായി തുറന്നുവിട്ടു. മഴയുള്ള ദിവസമായിരുന്നതിനാൽ ചൂടുതേടിയവാം പെരുമ്പാമ്പ് മുറിക്കുള്ളിലേക്ക് ഇഴഞ്ഞെത്തിയതെന്നാണ് കരുതുന്നത്. പാമ്പ് മുറിക്കുള്ളിൽ പ്രവേശിച്ച സമയത്ത് കുട്ടി അവിടെ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ മാറ്റം വരുന്ന സമയത്ത് പാമ്പുകൾ ഇണചേരാൻ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതരുടെ അറിയിപ്പുണ്ട്. ഈ സമയങ്ങളിൽ അവ വളരെ അക്രമകാരികളാകുന്നതിനാൽ  ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും  അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...