റെയിൽവേ ഗേറ്റും വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് ലോറി: നെഞ്ചിടിപ്പേറ്റും വിഡിയോ

lorry-wb
SHARE

കൺമുന്നിൽ കാണുന്നു ഇടിച്ചു തെറിപ്പിക്കാൻ വരുന്ന ലോറിയുടെ വരവ്. നെഞ്ചിടിപ്പേറ്റുന്ന വിഡിയോയാണ് വൈറലാകുന്നത്. റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ടാണ് ലോറി മറ്റു നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. റെയിൽവേ ഗേറ്റും തകർത്ത ലോറിയുടെ അപകട വരവിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നിരവധിപേരാണ്. എന്നാൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിഡിയോയിൽ വ്യക്തമാണ്. രാജസ്ഥാനിലാണ് സംഭവം. ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ഗേറ്റിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് ലോറി ഇടിച്ചു കയറിയത്.

ലോറിയുടെ വരവ് കണ്ട് ആളുകൾ വാഹനങ്ങളിട്ട് ഓടിമാറുന്നതും വിഡിയോയിൽ കാണാം. ആ സമയത്ത് അതിലൂടെ ട്രെയിൻ വരാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി. ഒരു പിക്ക്അപ്പ് വാൻ അടക്കം നിരവധി വാഹനങ്ങള്‍ ‌ഇടിച്ചു തെറിപ്പിച്ചതിന് ശേഷമാണ് ലോറി നിന്നത്. ഒരു യുവതിയേയും ഇടിച്ചു തെറിപ്പിക്കുന്നത് വിഡിയോയിൽ കാണാം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...