ഇണചേർന്നിട്ട് 20 വർഷം; 62 വയസ്സുള്ള പെരുമ്പാമ്പ് 7 മുട്ടകള്‍ ഇട്ടു..!; അപൂർവം

snake-egg
SHARE

കഴിഞ്ഞ 20 വർഷത്തോളമായി ഇണയുമായി സമ്പർക്കമില്ലാത്ത 62 വയസ്സുള്ള പെരുമ്പാമ്പ് മുട്ടകളിട്ടു. അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് അപൂർവ സംഭവം നടന്നത്. ഏഴ് മുട്ടകളാണ് പെരുമ്പാമ്പ് ഇട്ടിരിക്കുന്നത്.

ഇണചേരാതെ പെരുമ്പാമ്പുകള്‍ പ്രത്യുൽപാദനം നടത്തുമെങ്കിലും സംഭവം അസാധാരണമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. മാത്രമല്ല 60 വയസ്സ് കഴിഞ്ഞാൽ മുട്ടയിടുന്നതും അപൂർവസംഭവമാണ് എന്നാണ് മൃഗശാല അധികൃതരും വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ജുലൈയിലാണ് പാമ്പ് മുട്ടകളിട്ടത്. 7 മുട്ടകളിൽ മൂന്നെണ്ണം ഇൻകുബേറ്ററിൽ സൂക്ഷിച്ചിരിക്കുന്നു. രണ്ടെണ്ണം പഠന വിധേയമാക്കി. രണ്ട് മുട്ടകൾ നശിച്ചു പോയെന്നും അധികൃതർ വ്യക്തമാക്കുന്നു. പാമ്പിന്റെ വിഡിയോയും മൃഗശാലയുടെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...