കങ്കണ പുത്തൻ താരോദയം; പിന്തുണച്ച് കൃഷ്ണകുമാറും അഹാനയും

kangan23
SHARE

അനധികൃതമായി നിർമാണം നടത്തി എന്ന് ആരോപിച്ച് നടി കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തിൽ നടിക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാറും മകളും നടിയുമായ അഹാന കൃഷ്ണയും. 

സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം എന്ന്് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് കൃഷ്ണകുമാർ. കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങള്‍ക്കാണെങ്കിലോ എന്ന് ചിന്തിക്കൂ എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അഹാന ചോദിക്കുന്നു. കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കാനുള്ള നടപടി മുംബൈ കോര്‍പറേഷന്‍ ആരംഭിച്ചത്.

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം

Kangana Ranaut... ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം.

അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്തത് ഇങ്ങനെ

‘മീഡിയ.... ശാന്തരാവുക, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് നമ്മള്‍ കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?’.– അഹാന ചോദിക്കുന്നു.

അതേസമയം, കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് ഇന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സഹോദരി രംഗോലി ചന്ദേലും കങ്കണയും ഇപ്പോള്‍ മുംബൈയിലെ വസതിയിലാണുള്ളത്. കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ ഇന്നും പ്രകടനം നടത്തിയിരുന്നു. വസായിയിലാണ് അവര്‍ പ്രകടനം നടത്തിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...