ആദ്യം കാൻസറിനെ തോൽപ്പിച്ചു; ഇപ്പോൾ കോവിഡിനേയും; പുതുവഴിയിൽ സരിക

cancerpatient-04
SHARE

കോവിഡ് വഴിമുടക്കിയപ്പോള്‍ പുതുവഴി വെട്ടിത്തെളിക്കുന്ന തിരക്കിലാണ് തിരുവനന്തപുരം പേരൂര്‍ക്കടയിലെ വീട്ടില്‍ സരികയെന്ന മുപ്പത്തഞ്ചുകാരി. തയ്യല്‍ക്കട അടച്ചു പൂട്ടിയപ്പോള്‍ കൈപ്പുണ്യം താങ്ങായ കഥയാണ് സരികയുടേത്. കോവിഡിനൊപ്പം അര്‍ബുദത്തേയും തോല്‍പിച്ച ആ ചിരി കാണാം. 

പച്ചക്കറി അരിയുമ്പോഴും അരി അടുപ്പത്തിടുമ്പോഴുമെല്ലാം ഒരു ചെറു പുഞ്ചിരിയുണ്ട് സരികയുടെ ചുണ്ടില്‍. നാലു വര്‍ഷം മുമ്പ് കൂടെക്കൂടിയ അര്‍ബുദമാണ് ആദ്യമീ പുഞ്ചിരി മായ്ക്കാന്‍ ശ്രമിച്ചത്. കീമോമരുന്നുകള്‍ പൊരുതാന്‍ കൂടിയപ്പോള്‍ അര്‍ബുദം പയ്യെ വഴിമാറിത്തുടങ്ങി.  അപ്പോഴേയ്ക്കും കോവിഡ് വന്നു. ഏക വരുമാന മാര്‍ഗമായ തയ്യല്‍ക്കട പൂട്ടി. ജീവിതം തിളച്ചുമറിഞ്ഞപ്പോള്‍ ബിരിയാണിപ്പാത്രം അടുപ്പില്‍ വച്ചു സരിക. നോവുകള്‍ ആറിത്തുടങ്ങിയത് ബിരിയാണിപ്പാക്കററുകള്‍ ആളുകളുടെ വയറും മനസും നിറച്ചു തുടങ്ങിയപ്പോഴാണ്. വിധവകളായ 

 തയ്യല്‍ക്കടയിലെ രണ്ടു കൂട്ടുകാരികള്‍  ജിനിയും സഞ്ചുവും കൂടി അവിവാഹിതയായ സരികയ്ക്ക് ഒപ്പം ചേര്‍ന്നു. 

ഒരിക്കല്‍ വിളിച്ചവരൊക്കെ സരികയുടെ ബിരിയാണി രുചിയില്‍ വീണ്ടും വിളിക്കുന്നു. പേരൂര്‍ക്കടയിലെ വാടക വീട്ടില്‍ ജീവിതം ചെറുതായി പച്ചപിടിക്കുന്നുണ്ടിപ്പോള്‍. 

ശ്വാസകോശത്തില്‍ പിടിമുറുക്കിയ അര്‍ബുദത്തിനും കോവിഡിനുമൊന്നും പിടികൊടുക്കില്ലെന്ന വാശിയാണ് 

അതിജീവനവഴിയില്‍ കരുത്ത് .... 

ബിരിയാണി വാങ്ങാന്‍ വിളിക്കാം – 7306613807 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...