ബിജുവിന്റെ ഡ്രൈവിങ് പാടവം തായ് ചാനലില്‍; പ്രശസ്തി ടോപ് ഗിയറില്‍; വൈറല്‍

biju-thai-channel
SHARE

ഡ്രൈവിങ് ഹീറോ പി.ജെ ബിജുവിന്റെ പ്രശസ്തി വളയം പിടിച്ച്  കടലും കടന്ന് കുതിക്കുകയാണ്. സോഷ്യല്‍മീഡിയില്‍ ടോപ് ഗിയറില്‍ കുതിച്ച ബിജുവിന്റെ വിഡിയോ കേരളവും ഇന്ത്യയും കടന്ന് തായ്‌വാനിലെത്തിയിരിക്കുന്നു. തായ് ചാനലില്‍ തന്റെ ഡ്രൈവിങ് പാടവും സംപ്രേഷണം ചെയ്തതിന്റെ അഭിമാനത്തിലാണ് ബിജു. മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത വിഡിയോ ആണ് തായ് ചാനലും കാണിച്ചത്. 

‘ഗ്രേറ്റ് ഡ്രൈവിങ്’ എന്നായിരുന്നു ഈ വിഡിയോ കണ്ടവരുടെ കമന്റുകൾ. അത്രമാത്രം മികവും സൂക്ഷ്മതയുമാണ് ഈ ഡ്രൈവർ പുലർത്തിയത്. വാഹനം എങ്ങനെയാണ് ഇങ്ങനെയൊരു  സ്ഥലത്ത് പാർക്ക് ചെയ്തത് എന്ന് ചിന്തിച്ചവരുടെ ഇടയിലേക്കാണ് ഡ്രൈവർ നടന്നെത്തി. കാറോടിച്ച് പോകുന്നത്. ഫെയ്സ്ബുക്കിൽ ഒട്ടേറെ പേരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഭാര്യ തമാശയ്ക്ക് പകർത്തിയ വിഡിയോ വൈറലായത് ഇദ്ദേഹം അറിഞ്ഞില്ല. കഥ ഇങ്ങനെ: ‘സുഹൃത്തിന്റെ കാറാണത്. സർവീസിന് കൊടുക്കാൻ തന്നതാണ്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാർക്ക് ചെയ്യാൻ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാൻ തോടിന് കുറുകേ കടക്കാൻ വച്ചിരിക്കുന്ന സ്ലാബാണ്. വർഷങ്ങളായി വാഹനങ്ങളോടിക്കുന്ന ആളായത് െകാണ്ട് അവിടെ കാർ പാർക്ക് ചെയ്തു. എന്റെ ചെറിയ കാറും ഞാൻ ഇവിടെയാണ് ചിലപ്പോൾ ഇടുന്നത്. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാർക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു.

പാർക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണിൽ എടുത്തിരുന്നു. പിറ്റേന്ന് ഞാൻ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണിൽ പകർത്തി. ഭാര്യയുടെ സഹോദരിയാണ് ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. അങ്ങനെയാണ് വൈറലായത്. അല്ലാതെ താരമാകാമോ ഷോ കാണിക്കാനോ ചെയ്തതല്ല.

ഞാൻ എറണാകുളം–കണ്ണൂർ ബസ് ഡ്രൈവറായിരുന്നു കുറേ കാലം. ഇപ്പോൾ മാഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ചെറുപ്പം മുതൽ വാഹനങ്ങളും ഡ്രൈവിങും കമ്പമാണ്. വണ്ടി കഴുകിക്കൊടുത്ത് തുടങ്ങിയ ഇഷ്ടമാണ്. ഇന്ന് ഈ പറയുന്ന മികവും സൂക്ഷ്മതയുമെല്ലാം പരിചയം കൊണ്ട് ഉണ്ടായതാണ്.’ ബിജു പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...