48 മണിക്കൂര്‍; 8448 ആണികള്‍; ജയസൂര്യയെ ഞെട്ടിച്ച് ജിന്‍സ്: വിഡിയോ

jayasoorya
SHARE

വായകൊണ്ടും കാലുകൊണ്ടും ഇലകൊണ്ടും ക്യാൻവാസിലും അങ്ങനെ താരങ്ങളുടെ ചിത്രങ്ങൾ ആരാധകർ വ്യത്യസ്ത രീതിയിൽ പകർത്താൻ ശ്രമിക്കാറുണ്ട്. അത്തരം സൃഷ്ടിക്കൾക്ക് താരങ്ങളുടെ ശ്രദ്ധകൂടി നേടിയെടുക്കാനാൽ കലാകാരനായ ആരാധകന് പിന്നെ ഇരട്ടി സന്തോഷമാവും.

അത്തരത്തിൽ ജയസൂര്യയുടെ 'ആണി' ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കടുത്ത‌ ആരാധകനായ ജിൻസ് പൗലോസ് എന്ന കലാകാരനാണ് ആണികൾ ഉപയോഗിച്ച് ചിത്രം നിർമ്മിച്ചത്. 

48 മണിക്കൂറുകൾ കൊണ്ട് 8448 ആണികള്‍ നിറഞ്ഞപ്പോൾ ജിൻസിന്റെ മനസ്സിലെ ജയസൂര്യയും ക്യാൻവാസിൽ വിരിഞ്ഞു. മേക്കിങ് വിഡിയോ ശ്രദ്ധയിൽപ്പെട്ട ജയസൂര്യ തന്റെ ആരാധകരുമായി ഇത് പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ വെെറലായി. ഈ കലാകാരനെ അഭിനന്ദിച്ച് ഒട്ടനവധി പേരാണ് രം​ഗത്ത് വന്നിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...