വഴക്ക് പരിഹരിക്കാൻ പോയി വധു; വിവാഹ വസ്ത്രത്തിൽ കൂട്ടത്തല്ല്: വിഡിയോ

viralbridefight
SHARE

വിവാഹദിനം കൂടുതല്‍ സന്തോഷകരമായ ഓർമ്മകളാൽ നിറഞ്ഞ് ജീവിതത്തിലെ മനോഹര ദിനമായി കരുതിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ യുകെയിലെ ഒരു യുവതിക്ക് വിവാഹം ദിവസം നേരിടേണ്ടിവന്നത് തികച്ചും അസാധാരണ സംഭവങ്ങളാണ്. ഒരു കൂട്ടം ആളുകൾ വിവാഹ വസ്ത്രത്തിലുള്ള യുവതിയുമായി നടത്തുന്ന സംഘട്ടന ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ ചർച്ചയായത്.

വധു സോ ഡല്ലിമോർ വിവാഹശേഷം ഭർത്താവ് ഡേവിഡ് ഡാലിമോറിനൊപ്പം മടങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  സൗത്ത് വെയിൽസിലെ സ്വാൻസിയിലെ റഗ്ബി ക്ലബ്ബില്‍ വിവാഹ ചടങ്ങുകളും വിരുന്നുമെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് പുറത്ത് ഒരു കൂട്ടം ആളുകൾ വഴക്കുണ്ടാക്കുന്നതായി സോ ഡല്ലിമോറിന്‍റെ ശ്രദ്ധയിൽപെട്ടത്. വിവാഹദിവ‌സം നല്ലത് മാത്രം സംഭവിക്കണമെന്ന് കരുതി പ്രശ്ന പരിഹാരത്തിനായി പോയതാണ് വധു.

https://www.thesun.co.uk/fabulous/12598777/bride-brawl-wedding-day-field-passed-out-guests-floor/?utm_campaign=sunmainfacebook&utm_medium=Social&utm_source=Facebook#Echobox=1599427952

എന്നാൽ കാര്യങ്ങൾ വിചാരിച്ചത്ര സുഗമമായിരുന്നില്ല. വഴക്കിനിടയിൽ വധു നിലത്തുവീണു. എഴുന്നേൽക്കാനും പാട് പെട്ടു. എന്നാൽ തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും ആരെയും തല്ലേണ്ടി വന്നില്ലെന്നും അവർ പറയുന്നു. കാര്യങ്ങൾ രമ്യമായി പറഞ്ഞ് മനസ്സിലാക്കാൻ പോയ താൻ നിലത്തു വീഴുകയായിരുന്നെന്നും അവർ വ്യക്തമാക്കി.

എന്തായാലും വിവാഹ വസ്ത്രത്തിൽ വഴക്കിട്ട് നിലത്ത് വീണ് യുവതി എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതും. എന്നാൽ വിവാഹദിനത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഒരിക്കലും ഓർക്കാതിരിക്കാനാവും താന്‍ ഇനി ശ്രമിക്കുകയെന്ന് സോ ഡല്ലിമോർ വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...