പേടിച്ച് പിന്നിലൊളിച്ച് കുരുന്ന്; കരുതലൊരുക്കി നായ; വിഡിയോ

babycarepup
SHARE

കുട്ടികൾ പേടിക്കുന്ന സന്ദർഭങ്ങളിൽ പ്രിയപ്പെട്ടവരുടെ അരികിലേക്ക് ഓടി അണയുന്നതാണ് പതിവ്. അത് മിക്കപ്പോഴും അമ്മയോ അച്ഛനോ വീട്ടിലുള്ള മറ്റ് മുതിർന്നവരോ ആകാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളിലെ കാഴ്ചക്ക് ചെറുതായൊരു ക‌ൗതുകമുണ്ട്.

വീട്ടിലെ വാക്വം ക്ളീനറിൻറെ ഉച്ചത്തിലുള്ള ശബ്ദം കേണ്ട കുട്ടി ‌ഓടി എത്തുന്നത് തൻറെ പ്രിയപ്പെട്ട നായക്കുട്ടിക്ക് പിന്നിലേക്കാണ്. നമ്മളെ രക്ഷിക്കാൻ അവർക്കാകുമെന്ന ഉറപ്പിന്റെ പുറത്ത് കുരുന്നുകൾ ഓടി എത്തുന്ന രക്ഷാകേന്ദ്രം ഇവിടെ നായക്കുട്ടിയാണ്. വീട്ടിലെ ഇടനാഴിയുടെ ഒരു മൂലയ്ക്ക് അനങ്ങാതെയിരിക്കുന്ന നായയെപ്പോയി കെട്ടിപ്പിടിച്ചുകൊണ്ടാണ് കുരുന്ന് തന്റെ പേടി മാറ്റുന്നത്.

ശബ്ദം കേട്ട് നായയും അൽപം പരിഭ്രമത്തിലായിരുന്നു. എന്നാൽ കുട്ടി ഓടി വന്ന് പിന്നിലൊളിച്ചപ്പോൾ അവൾക്കായി കരുതലും ഒരുക്കി.

വെൽകം ടു നേച്ചറെന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം പതിനായിരങ്ങളാണ് കണ്ടത്. കുട്ടിയുടെ രക്ഷകനാളു കൊള്ളാമല്ലോ, നായയും പേടിച്ചിട്ടുണ്ടല്ലോ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. എന്തായാലും കുരുന്നിന്റെ വിശ്വാസം അത്രത്തോളം നേടിയെടുക്കാൻ നായക്കുട്ടിക്ക് സാധിച്ചു എന്നതും ആളുകൾ ചൂണ്ടിക്കാട്ടുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...