എസ്പിബിക്ക് ശ്വാസകോശം മാറ്റിവച്ചേക്കും; പ്രാർഥനയോടെ ആരാധകർ

spb
SHARE

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് വൈറൽ ന്യുമോണിയ എസ്പിബിയുടെ ശ്വാസകോശത്തെ കാര്യമായി ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. 

ചികിൽസ നൽകുന്ന എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ആഴ്ചകൾക്കു മുൻപ് കോവിഡ് രോഗിയിൽ വിജയകരമായി ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു. എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രിയോ കുടുംബാംഗങ്ങളോ ഇതു സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ് നെഗറ്റീവായ എസ്പിബിക്ക് എക്മോ ചികിത്സയാണ് ഇപ്പോൾ നൽകിവരുന്നത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന ചികിൽസയാണിത്. സാധാരണനിലയിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം ആകുന്നത് വരെ വെന്റിലേറ്റർ സഹായം തുടരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...