കൈകാലുകൾ കൊണ്ട് ഒരേ സമയം ; ജീവൻ തുടിക്കും ചിത്രങ്ങൾ; അതുല്യ പ്രതിഭ

artist-b
SHARE

കൈകാലുകൾ കൊണ്ട് ഒരേ സമയം ചിത്രങ്ങൾ വരയ്ക്കുന്ന ഒരു അതുല്യ പ്രതിഭയുണ്ട് മലപ്പുറം തിരൂരിൽ. കല്ലിങ്ങൽ സ്വദേശി മുഹമ്മദ് ഫായിസാണ് ആ വേറിട്ട കലാകാരൻ. കോവിഡ് കാരണം വീട്ടിൽ ലോക്കായതോടെയാണ് ചിത്രം വരയിൽ ഫായിസ് സജീവമായത്.

ഫുട്ബോൾ താരങ്ങൾ മുതൽ സിനിമ താരങ്ങളുടെ വരെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. കൈകൊണ്ടെന്ന പോലെ കാലുകൾകൊണ്ടുള്ള ഫായിസിൻ്റെ ഈ വേറിട്ട ചിത്രം വര ആരെയും അൽഭുതപ്പെടുത്തും. പെൻസിൽ കൊണ്ട് ചെറിയ രീതിയിൽ തുടങ്ങിയ ഫായിസിന്‍റെ ചിത്രരചന ഇന്ന് വേറിട്ട രീതിയിലേക്ക് മാറി കഴിഞ്ഞിരിക്കുയാണ്.

ചിത്രംവരയ്ക്കുന്നതിലുള്ള കഴിവ് കേട്ടറിഞ്ഞ് ഒട്ടേറെ പേർ ഫായിസിനെ തേടി ഇവിടെക്കെത്തുന്നുണ്ട്. കല്യാണങ്ങൾക്ക് വരന്‍റെയും വധുവിന്‍റെയും ചിത്രങ്ങൾ വരച്ച് നൽകി പണവും കണ്ടെത്തുന്നുണ്ട് എൻജിനീയറിങ്ങ് വിദ്യാർഥി കുടിയായ ഈ യുവ കലാകാരൻ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...