‘അവർ പിശാചിനി; 2 ജീവൻ ഇല്ലാതാക്കി; ഒരമ്മയും ഇങ്ങനെയാകരുത്’: കുറിപ്പ്

ramsi-suicide
SHARE

കേരളം ഇന്ന് ഏറെ ഞെട്ടലോടെ ചർച്ച ചെയ്യുന്ന വാർത്തയാണ് കൊല്ലത്തെ റംസി എന്ന പെൺകുട്ടിയുടെ ആത്മഹത്യ. വിവാഹവാഗ്ദാനം നൽകിയിട്ട് പിന്നീട് വഞ്ചിച്ച ഹാരിസ് എന്ന യുവാവിനെ പൊലീസ് സംഭവത്തിൽ അറസ്റ്റു ചെയ്തു. ഇതിന് പിന്നാലെ പല തരം വിവരങ്ങളാണ് ഇവരുടെ ബന്ധത്തിനെക്കുറിച്ച് പുറത്തുവരുന്നത്. റംസി ഗർഭിണിയാകുകയും എന്നാൽ ആ കുഞ്ഞിനെ ഇല്ലാതാക്കുക വരെ ചെയ്തെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു വിവാഹാലോചന വന്നതോടെ ഹാരിസും കുടുംബവും ആ പെൺകുട്ടി‌യെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് ഷൈനി ജോൺ പങ്കുവച്ചിരിക്കുന്ന കുറിപ്പ്. റംസിയുടെ മരണത്തിന് കാരണക്കാരായ ഹിരിസിനും കുടുംബാംഗങ്ങൾക്കുമെതിരെയാണ് ഈ കുറിപ്പ്. 

‘ഒരമ്മയും ഇതിനൊന്നും കൂട്ടുനിൽക്കരുത്. മക്കളുടെ എല്ലാ വൃത്തികേടുകൾക്കും തോന്യാസങ്ങൾക്കും കുടപിടിക്കരുത്. നിയമം ഈ പൈശാചികതയ്ക്ക് തക്ക ശിക്ഷ കൊടുക്കട്ടെ'. ഷൈനി കുറിക്കുന്നു. 

ഷൈനിയുടെ കുറിപ്പ്:  

ഹാരിസിന്‍റെ ഉമ്മ എന്ന പിശാചിനി..

എത്ര തന്ത്രപരമായാണ് ആ പെൺകുട്ടിയെ നൈസ് ആയി ഒഴിവാക്കാൻ നോക്കുന്നത്.

ഇക്കൂ.. ഉമ്മ.. ബാപ്പ എന്നൊക്കെ വിളിച്ച് ആ വീട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടന്ന മിടുക്കിയായ പെൺകുട്ടി..

അവൾ ഗർഭിണിയായപ്പോൾ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ച് ആ സ്ത്രീ മകനു കൂട്ടുനിന്നു.

കപട സ്നേഹം പുരട്ടിയ വാക്കുകൾ അവർ എത്ര കൗശലത്തോടെയാണ് പ്രയോഗിക്കുന്നത്. നീ പോ പണ്ണേ നിൻ്റെ പാട്ടിന്.. മനസിന് കട്ടിവെക്ക് .. വീട്ടുകാർ ആലോചിച്ച ചെറുക്കനെ കെട്ട്...

മകൻ ഈ കുട്ടിയേയും കൊണ്ടു നടന്നപ്പോൾ എവിടെയായിരുന്നു ഇവർ?

ആ കുട്ടി ഉമ്മാ എന്ന് എത്ര വട്ടം അവരെ വിളിച്ചു.

മനസലിഞ്ഞില്ല.

നീ സമാധാനമായിരിക്ക് ഞാനവനെ പറഞ്ഞു മനസിലാക്കാം എന്നൊരു വാക്ക് ആ

ക്രൂരയായ സ്ത്രീ പറഞ്ഞു കേട്ടില്ല.

ഞാൻ പോവാ ഉമ്മാ..എന്ന് അത് ഹൃദയം പൊട്ടി വിലപിച്ചപ്പോൾ പോലും ആ സ്ത്രീയുടെ മനസ് അലിഞ്ഞില്ല.

ആ പിശാചിനി പ്രസവിച്ച മകൻ എന്ന കുട്ടിപ്പിശാച് ആദ്യം സ്വന്തം കുഞ്ഞിനെയും പിന്നീട് അവളെയും കൊന്നുകളഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല.

മക്കൾ ക്രൂരരും മനുഷ്യത്വമില്ലാത്തവരും ചതിയനും വഞ്ചകനും ദയ ഇല്ലാത്തവനും സ്ത്രീ പീഡകനും ഒക്കെ ആകുന്നതിൽ ഇത്തരം അമ്മമാരുടെ പങ്ക് നിസാരമല്ല.

അഥവാ മക്കൾ കൈവിട്ട് പോയാലും

ഒരമ്മയും ഇതിനൊന്നും കൂട്ടുനിൽക്കരുത്. മക്കളുടെ എല്ലാ വൃത്തികേടുകൾക്കും തോന്യാസങ്ങൾക്കും കുടപിടിക്കരുത്.

രണ്ടു കൊലയാളികൾ..

രണ്ടു ജീവൻ ഇല്ലാതാക്കിയവർ..

നിയമം ഈ പൈശാചികതയ്ക്ക് തക്ക ശിക്ഷ കൊടുക്കട്ടെ.

ഇങ്ങനത്തെ ആണും പെണ്ണും കെട്ട

മോഴ കോന്തൻമാരോട് നീ നിൻ്റെ പാട്ടിന് പോടാ എന്ന് പറയാൻ ഉള്ള മനോധൈര്യം പെൺകുട്ടികൾക്കുണ്ടാവണം.

കെഞ്ചി കാലു പിടിച്ച് നടന്നിട്ട് ഇവനെ ഒക്കെ എങ്ങനെ സ്നേഹിക്കാനാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...