ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് എസ്​യുവി; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടയിടി

acci-08
SHARE

ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച എസ്​യുവി നിയന്ത്രണം വിട്ട് മറ്റ് നാല് വാഹനങ്ങളിൽ കൂടി ഇടിച്ചു. ഹൈദരാബാദിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ട്രാഫിക് സിഗ്നലിലേക്ക് പാഞ്ഞെത്തിയ എസ്​യുവി ആദ്യം ബൈക്കിൽ ഇടിച്ചു. ബൈക്ക് യാത്രക്കാരൻ തെറിച്ചു വീഴുന്നത് കണ്ടയുടൻ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ചുവെങ്കിലും എസ്​യുവി ഓട്ടോറിക്ഷയിലും കാറിലും ബസിലും ഇടിക്കുകയായിരുന്നു. കൂട്ടയിടി നടന്നതോടെ ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങിയോടി. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...