35 വർഷം മുമ്പ് പിതാവിനെ സഹായിച്ചു; കടം വീടാൻ തേടിയെത്തി മക്കൾ

help-23
പ്രതീകാത്മക ചിത്രം
SHARE

മുപ്പത്തിയഞ്ച് വർഷം മുൻപ് ബാപ്പായെ സാമ്പത്തികമായി സഹായിച്ച സുഹൃത്തിനെ തേടിയെത്തി മക്കൾ. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി പരേതനായ അബ്ദുറഹ്മാന്റെ മക്കളാണ് കടം വീടാൻ തേടിയെത്തിയത്. അന്ന് നൽകിയ തുകയുടെ ഇന്നത്തെ മൂല്യമനുസരിച്ച തുകയുമായി മക്കളായ നാസറും ശുഹൈബും എത്തിയെങ്കിലും കൂട്ടുകാരന്റെ മക്കളെ സ്നേഹത്തോടെ മടക്കി അയച്ചു അബ്ദുറഹ്മാൻകുട്ടി ഹാജി. ആ സ്നേഹത്തിന്റെ കഥ ഇങ്ങനെയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പ് ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് വരുമ്പോൾ കൽപകഞ്ചേരിക്കാരൻ അബ്ദുറഹ്മാന് കുറച്ച് സാമ്പത്തിക ആവശ്യം ഉണ്ടായിരുന്നു. കൂട്ടുകാരനായ നന്നമ്പ്രക്കാരൻ അബ്ദുറഹ്മാൻകുട്ടി ഹാജി ഒട്ടും മടിച്ചില്ല. കൈയ്യിലുണ്ടായിരുന്ന പണം എടുത്ത് കൊടുത്തു. അബ്ദുറഹ്മാൻ അവധി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ പക്ഷേ അബ്ദുറഹ്മാൻഹാജി അബുദാബിയിലേക്ക് പോയിരുന്നു. ഇന്നത്തെ പോലെ ഫോണും സൗകര്യങ്ങളുമില്ലാതിരുന്നതിനാൽ ദീർഘകാലം അന്വേഷിച്ചിട്ടും അബ്ദുറഹ്മാന് കൂട്ടുകാരനെ കണ്ടെത്താനായില്ല.

നാട്ടിലെത്തിയതും മക്കളോട് പഴയ കൂട്ടുകാരനെയും അദ്ദേഹം ചെയ്ത സഹായത്തെയും കുറിച്ച് പറഞ്ഞു. ആകെ അറിയാവുന്നത് കൊടിഞ്ഞിക്കാരനാണ് ഹാജിയെന്ന് മാത്രമായിരുന്നു. അന്വേഷിച്ച് ഒടുവിൽ മക്കൾ ഹാജിയെ കണ്ടെത്തി. കൊടിഞ്ഞിക്കടുത്ത ചെറുമുക്ക് സ്വദേശിയാണ് അബ്ദുറഹ്മാൻകുട്ടി ഹാജി. ഏറെക്കാലത്തെ അന്വേഷണം സഫലമായതിന്റെ സന്തോഷത്തിലാണ് നാസറും ശുഹൈബും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...