വധു സൗദിയില്‍, വരന്‍ മലപ്പുറത്ത് 11 രാജ്യങ്ങളിലായി ബന്ധുക്കള്‍; കോവിഡിനെ തോല്‍പ്പിച്ച് വിവാഹം

online-wedding3
SHARE

കോവിഡ് കാലത്ത് വധൂവരൻമാർ 2 രാജ്യങ്ങളിൽ കുടുങ്ങിയതോടെ മുടങ്ങിയ വിവാഹചടങ്ങ് 3 മാസത്തിനു ശേഷം വീഡിയോ കോൺഫറൻസ് വഴി പൂർത്തിയാക്കി. മലപ്പുറം മൂത്തേടത്തെ മുഹമ്മദ് നിയാസും സൗദി അറേബ്യയിലെ ജുബൈലിയിലെ സംഹ അർഷാദും തമ്മിലുള്ള വിവാഹ ചടങ്ങിൽ 11 രാജ്യങ്ങളിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും പങ്കാളികളായി.

സൗദി അറേബ്യയിലെ ജുബൈൽ  ഇൻഡസ്ട്രിയൽ കോളേജിലെ പ്രൊഫസർ അരീക്കോട് സ്വദേശി അർഷദ് വകയിലിന്റെയും ശാമിലയുടേയും മകളാണ് വധു

സംഹ. റിയാദിനടുത്ത് അൽഖർജിൽ വ്യാപാരിയായഎടക്കര മൂത്തേടം സ്വദേശി അബൂബക്കറിന്റെയും നഫീസയുടെയും മകനാണ് വണ്ടൂർ സഹ്യ കോളേജിലെ അധ്യാപകനായ മുഹമ്മദ് നിയാസ്. കഴിഞ്ഞ മെയ് 29 ന് നിശ്ചയിച്ച വിവാഹം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വക്കുകയായിരുന്നു. വീഡിയോ കോൺഫറൻസ് വഴി വിവാഹം നടത്തിയതോടെ കോവിഡ് നിയന്ത്രണങ്ങളില്ലാതെ ഒട്ടേറെ പേരെ പങ്കെടുപ്പിക്കാനായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...