ഓർഡർ ചെയ്തത് പവർബാങ്കിന്; കിട്ടിയത് മൊബൈൽ ഫോൺ; അഭിനന്ദിച്ച് ആമസോണും

gift-19
SHARE

ഓണ്‍ലൈനില്‍ പവര്‍ ബാങ്കിന്  ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ലഭിച്ചത് മൊബൈല്‍ ഫോണ്‍. മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിനാണ് പവര്‍ ബാങ്കിന് പകരം മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഫോണ്‍ തിരികെ നല്‍കുന്നതിന് ആമസോണിനെ ബന്ധപ്പെട്ടെങ്കിലും നാഷിദിന്റെ സത്യസന്ധത മാനിച്ച് ഫോണ്‍ തിരിച്ചുനല്‍കേണ്ടതില്ല എന്നായിരുന്നു ആമസോണിന്റെ മറുപടി.

നാഷിദ് ചോദിച്ചത് ഒരു പൂവാണെങ്കില്‍ ആമസോണ്‍ നല്‍കിയത് പൂക്കാലമാണ്. ആയിരത്തി നാന്നൂറ് രൂപയുടെ പവര്‍ ബാങ്കാണ് നാഷിദ് ബുക്ക് ചെയ്തത് പക്ഷെ ലഭിച്ചത് എണ്ണായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍. സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചാണ്. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്നം നേരിട്ടതോടെ പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചു. ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ പാഴ്സലെത്തി. തുറന്ന് പരിശോധിച്ചപ്പോള്‍ നാഷിദും ഞെട്ടി.

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം സഹോദരിക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കാനാണ് നാഷിദിന്റെ തീരുമാനം. നാഷിദിന്റെ സത്യസന്ധതയ്ക്ക് ആമസോണും അഭിനന്ദനമറിയിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...