ചിരിയല്ല ജീവിതം; പച്ചക്കറി വിറ്റ് ശിവദാസ് മട്ടന്നൂർ; അതിജീവനം

sivadas-wb
SHARE

കോവിഡ് അതിജീവനത്തിന്‍റെ കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പച്ചക്കറി വ്യാപാരം തുടങ്ങിയിരിക്കുകയാണ് നടനും പ്രശസ്ത ഹാസ്യ കലാകാരനുമായ ശിവദാസ് മട്ടന്നൂര്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷൂട്ടിങ്ങ് മുടങ്ങിയതും സ്റ്റേജ് ഷോകള്‍ നടക്കാത്തതുമാണ് പുതിയ ഉപജീവന മാര്‍ഗം കണ്ടെത്താന്‍ ശിവദാസിനെ പ്രേരിപ്പിച്ചത്.

പ്രേക്ഷകരെ ചിരിപ്പിക്കുന്ന കലാകാരനായ ശിവദാസ് മട്ടന്നൂര്‍ കുറച്ചു നാളുകളായി പച്ചക്കറി വില്‍പന നടത്തുകയാണ്. കീഴല്ലൂര്‍ പ‍ഞ്ചായത്ത് പരിധിയിലുള്ള വീടുകളില്‍ പച്ചക്കറി വണ്ടിയുമായി ശിവദാസും സുഹൃത്തുക്കളും എത്തും. കൊതേരിയിലുള്ള കടയിലും കച്ചവട തിരക്കുതന്നെ. ഷൂട്ടിങ്ങുകളും സ്റ്റേജ് 

ഷോകളും മുടങ്ങിയതോടെയാണ് പുതിയ വേഷം. പുലര്‍ച്ചെ മൂന്നിന് മാര്‍ക്കറ്റിലെത്തി പച്ചക്കറി ശേഖരിക്കും. തുടര്‍ന്ന്, വൈകുന്നേരം ആറുവരെ വില്‍പന. നാടന്‍പച്ചക്കറികളുമുണ്ടാകും.

നാടക കലാകാരന്‍ സതീഷ് കൊതേരിയും ഒപ്പമുണ്ട്. സുഹൃത്തുക്കളും നാട്ടുകാരും പിന്തുണച്ചു. പച്ചക്കറി വില്‍പനയിലൂടെ കിട്ടുന്ന ലാഭത്തിന്‍റെ ഒരു വിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റിവെക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...