ആരെയും രക്ഷിക്കാൻ കഴിയാതെ ഇതാദ്യം; സങ്കടഭാരത്തോടെ രഞ്ജിത്ത്

renjith-pettimudi
SHARE

‘പങ്കെടുത്ത രക്ഷാപ്രവർത്തനങ്ങളിൽ ആദ്യമായാണ് ആരെയും രക്ഷിക്കാൻ സാധിക്കാതിരിക്കുന്നത്. പെട്ടിമുടി എന്നും ഒരു ദുഃഖമായി അവശേഷിക്കും’ – കുതിച്ചൊഴുകുന്ന പെട്ടിമുടിപ്പുഴയിൽ നിന്നു മൃതദേഹങ്ങൾ കരയിലെത്തിച്ച രഞ്ജിത് ഇസ്രയേൽ പറയുന്നു.

ആരും വിളിച്ചിട്ടോ നിർദേശിച്ചിട്ടോ അല്ല തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. കഴിഞ്ഞ 2 പ്രളയകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന് സ്വമേധയാ ഇറങ്ങിയിരുന്നു. പെട്ടിമുടിയിലെ അപകട വാർത്ത അറിഞ്ഞയുടൻ പുറപ്പെട്ടു. സേവ് ആലപ്പി ഫോറം പ്രവർത്തകനായ രഞ്ജിത്ത് പുഴയിലെ തിരച്ചിലുകളിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ബോഡി ബിൽഡിങ്ങിലും പഞ്ചഗുസ്തിയിലും മികവു തെളിയിച്ചിട്ടുമുണ്ട്.

‘‘വെള്ളിയാഴ്ച ചതുപ്പിലേക്കിറങ്ങുമ്പോൾ കാൽ പകുതിയോളം താഴ്ന്നു പോയി. ആ ചെളിക്കുള്ളിലെവിടെയെങ്കിലും ഒരു ജീവൻ സഹായത്തിനായി കൈനീട്ടുന്നുണ്ടാവും എന്ന പ്രതീക്ഷയായുണ്ടായിരുന്നു. പിന്നെ ആ പ്രതീക്ഷ അസ്തമിച്ചു. അഗ്നിരക്ഷാസേനയുടെ കൂടെയാണ് ഞാൻ പുഴയിൽ തിരച്ചിലിനു ഇറങ്ങിയത്. 6 മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ ഒന്നു പുഴയിൽ ഏറ്റവും ആഴമുള്ള ഭാഗത്തിലായിരുന്നു. കനത്ത ഒഴുക്കും വെള്ളത്തിന്റെ തണുപ്പും വെല്ലുവിളിയായി’ – രഞ്ജിത് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...