പ്രസവത്തിന് തൊട്ടുമുൻപ് സ്ഫോടനം; മൊബൈൽ വെളിച്ചത്തിൽ പിറവി; അപൂർവ്വം

beirut-blast-labour
SHARE

ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ധാരാളം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സ്ഫോടനം വകവയ്ക്കാതെ യുവതിയുടെ പ്രസവമെടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. അതും മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പോലും മറന്ന് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചത്.

സ്ഫോടനം നടക്കുന്നതിന്റെ തൊട്ടുമുൻപാണ് എമ്മാനുവലെ ഖനൈസർ എന്ന യുവതിയെ പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നത്. ഇവരെ ലേബർ റൂമിലേക്ക് സ്ട്രക്ചറിൽ കയറ്റുമ്പോഴാണ് സ്ഫോടനം നടക്കുന്നത്. ആശുപത്രി ഉപകരണങ്ങളെല്ലാം സ്ഫോടനത്തിൽ തറയിൽ ചിതറി. എമ്മാനുവലെയുടെ ദേഹം മുഴുവൻ ചില്ലുകൾ തറച്ചു. പ്രസവവേദനയുടെ ഇടയ്ക്ക് ഇരട്ടി വേദനയുമായാണ് ഇവർ ലേബർ റൂമിലേക്ക് എത്തുന്നത്. 

സ്ഫോടനം നടന്നിട്ടും മനസാന്നിധ്യം കൈവിടാതെയാണ് ആരോഗ്യപ്രവർത്തകർ പെരുമാറിയത്. ഇവർക്കൊപ്പം എമ്മാനുവലിന്റെ ഭർത്താവും പ്രസവമുറിയിൽ കയറി. ഉപകരണങ്ങളോ വൈദ്യുതിയോ ഒന്നുമില്ലാതിരുന്നിട്ടും ടോർച്ചിന്റെയും മൊബൈലിന്റെയും വെളിച്ചത്തിലാണ് ഡോക്ടർ പ്രസവമെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ ഭർത്താവ് എഡ്മണ്ട് തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ജീവിതകാലം മുഴുവൻ താനും കുടുംബവും ആരോഗ്യപ്രവർത്തകരോട് കടപ്പെട്ടിരിക്കുമെന്ന് ഭർത്താവ് എഡ്മണ്ട് പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...