അരികിലൊരു ഗ്ലാസ്; ഇക്കുറി ടീച്ചറല്ല; ‘പിണറായി’യായി ആവര്‍ത്തന: വിഡിയോ

avarthana-cm
SHARE

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ അനുകരിച്ച് ശ്രദ്ധേയയായ കൊച്ചു മിടുക്കിയാണ് ആവര്‍ത്തന. മന്ത്രിയുടെ നിയസഭയിലെ രോഷംകൊള്ളുന്ന പ്രസംഗം അതേപടി അവതരിപ്പിച്ച ആവര്‍ത്തനക്ക് നിരവധി പ്രശംസകളാണ് ലഭിച്ചത്. ടീച്ചര്‍ അന്ന് ആവര്‍ത്തനയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആവര്‍ത്തന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് വിഡിയോ നിരവധി പേരാണ് കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുമുള്ള ഒരു ഭാഗമാണ് അനുകരിക്കുന്നത്. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതാണ് ആവര്‍ത്തന അതേപടി അനുകരിക്കുന്നത്. കണ്ണടവച്ച് വെള്ള ഷര്‍ട്ട് ധരിച്ച് തല നരപ്പിച്ചാണ് ആവര്‍ത്തന വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

മൈക്കും ഒരു ഗ്ലാസ് വെള്ളവും ഒക്കെ തയ്യാറാക്കി വച്ചിട്ടുമുണ്ട്. ആവര്‍ത്തനയുടെ പുതിയ വിഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 'രാഷട്രീയമായി ആരും മോളുടെ പെര്‍ഫോമന്‍സ് കാണരുത്. എങ്ങനെയുണ്ട് കമന്റ് ചെയ്യുക' എന്ന കുറിപ്പോടുകൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...