ഈ കരുതലിന്, മാനവികതയ്ക്ക് നന്ദി; മലപ്പുറത്തെ നമിച്ച് എയർ ഇന്ത്യ

airindia-10
SHARE

കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാർക്ക് ആദരവുമായി എയർ ഇന്ത്യ. അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങളിൽ കരുതലും മനുഷ്യത്വവും കാണിച്ച മലപ്പുറത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നുവെന്നും എയർ ഇന്ത്യ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

കേവല ധൈര്യം മാത്രം പോര ഒരു ജീവൻ രക്ഷിക്കാനെന്നും മലപ്പുറം കാണിച്ച മാനവികയ്ക്കും നൻമയ്ക്കും മുന്നിൽ വണങ്ങുന്നുവെന്നായിരുന്നു കുറിപ്പ്. കുറിപ്പിങ്ങനെ; ഒരു ജീവൻ രക്ഷിക്കാൻ വെറും ധൈര്യം മാത്രം പോര, അതിനൊപ്പം മനുഷ്യത്വം കൂടി വേണം. സ്വജീവൻ പണയപ്പെടുത്തിയും മറ്റുള്ളവരെ രക്ഷിക്കാൻ മലപ്പുറത്തെ ജനങ്ങൾ കാണിച്ച വലിയ മനസിനെ എയർ ഇന്ത്യ നമിക്കുന്നു. നന്ദി.ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.'

വെള്ളിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുൾപ്പടെ 18 പേർ കൊല്ലപ്പെട്ടു. 171 യാത്രക്കാർ പരുക്കുകളോടെ ചികിൽസയിലാണ്. കോവിഡ് ഭീതിയും പേമാരിയും വകവയ്ക്കാതെയാണ് കൊണ്ടോട്ടിയിലെ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ മണിക്കൂറുകൾക്കുള്ളിൽ ആശുപത്രികളിലെത്തിച്ചും ചികിൽസയ്ക്ക് വേണ്ട രക്തം ദാനം നൽകിയും മാതൃകയായത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...