‘സ്നേഹനിധിയായ മകൻ; സഹായിക്കാന്‍‌ സദാ ഓടിയെത്തി’; സാഠെയുടെ അമ്മ

neelsathe-08
SHARE

സ്നേഹനിധിയായിരുന്നു മകനെന്നും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നുവെന്നും കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഠെയുടെ  അമ്മ നീല സാഠെ. സന്തോഷത്തോടെ സഹായിക്കാൻ ഓടിയെത്തുന്നതിന് അധ്യാപകർ എന്നും മകനെ പ്രശംസിച്ചിരുന്നുവെന്നും  കടുത്ത വേദനയിലും ആ അമ്മ ഓർത്തെടുക്കുന്നു.

ദീപക് വസന്ത് സാഠെയെന്ന അതിവിദഗ്ധനായ പൈലറ്റിന്റെ ഇടപെടലൊന്ന് മാത്രമാണ് വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എക്കാലത്തെയും മികച്ച പൈലറ്റിനെയാണ് കരിപ്പൂർ ദുരന്തത്തിലൂടെ എയർ ഇന്ത്യയ്ക്ക് നഷ്ടമായത്. കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളർന്നുണ്ടായ അപകടത്തിൽ ആദ്യം പുറത്തുവന്ന മരണവാർത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു.

പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാഠേ. ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ് സാഠേയുടേത് . നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടി, അതിനുശേഷം ഇന്ത്യൻ എയർ ഫോഴ്‌സിന്റെ 127–ാം  കോഴ്‌സിൽ സ്വോർഡ്‌ ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ ദീപക് വസന്ത് സാഠേ കമ്മീഷൻ ചെയ്യപ്പെടുന്നത്. ഇന്ത്യൻ എയർ ഫോഴ്‌സിലെ സുദീർഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയും സേവനമനുഷ്ഠിച്ച് അവിടെ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം എയർ ഇന്ത്യയിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയി ജോയിൻ ചെയ്യുന്നത്. ആദ്യം എയർ ഇന്ത്യക്കുവേണ്ടി എയർ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയർ ഇന്ത്യ എക്സ്പ്രസിനുവേണ്ടി ബോയിങ് 737 -ലേക്ക് മാറുകയായിരുന്നു.

സാഠേയെ അടുത്തറിയാവുന്ന പലർക്കും ഈ അപകടവാർത്തയും അതിൽ തന്നെ അദ്ദേഹത്തിന്റെ വിയോഗ വർത്തമാനവും അവിശ്വസനീയമായി തുടരുകയാണ്. കാരണം ദീർഘകാലം വിവിധ വിമാനങ്ങൾ പറത്തി പരിചയമുള്ള  ഡി വി സാഠേ ഇതിനു മുമ്പും പലതവണ ഇതിനേക്കാൾ മോശം കാലാവസ്ഥകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളതാണ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...