ചിരിയോടെ വിവാഹഫോട്ടോയ്ക്ക് പോസ് ചെയ്തു; പൊടുന്നനെ ഉഗ്രസ്ഫോടനം; നടുക്കം

beirut-blast
SHARE

തൂവെള്ള ഗൗണിൽ ചിരിച്ചുകൊണ്ട് വിവാഹഫോട്ടോകൾക്ക് പോസ് ചെയ്യുമ്പോൾ ആ നവവധു വിചാരിച്ചില്ല അവൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് ഉഗ്രസ്ഫോടനത്തെയാണെന്ന്. രണ്ട് ദിവസമായി ലെബനനിലെ ബെയ്റൂട്ടിൽ നിന്നുള്ള വിഡിയോകളാണ് സമൂഹമാധ്യമത്തിൽ നിറയെ. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ് 29കാരി ഇസ്ര സെബ്ലാനീസിന്റേത്. ഇസ്രയുടെ വിവാഹഫോട്ടോഷൂട്ടിനിടയ്ക്കാണ് അടുത്തുള്ള കെട്ടിട്ടം സ്ഫോടനത്തിൽ ഛിന്നഭിന്നമായത്. സെക്കൻഡുകൾക്കുള്ളിൽ ചുറ്റും പൊടിപടലം നിറഞ്ഞു. എങ്ങും സ്ഫോടനത്തിന്റെ ശബ്ദം മാത്രം. അതിൽ നിന്നും ജീവനോടെ രക്ഷപെട്ടതിന്റെ അത്ഭുതത്തിലാണ് ഇസ്രയും ഭർത്താവും.

ജീവിച്ചിരിക്കുന്നത് തന്നെ വലിയ കാര്യമെന്നാണ് ഇസ്ര സമൂഹമാധ്യമത്തിൽ കുറിച്ചത്. യുഎസിൽ ഡോക്ടറായ ഇസ്ര വിവാഹം പ്രമാണിച്ച് മൂന്നാഴ്ച മുമ്പാണ് ജന്മദേശമായ ലെബനനിൽ എത്തുന്നത്. രണ്ടാഴ്ച മുൻപ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 

വിവാഹ നിമിഷം അടുക്കുന്ന ഏതൊരു പെൺകുട്ടിയേയും പോലെ സന്തോഷവതിയായിരുന്നു ഇസ്രയും. വിവാഹിതയാകാൻ പോകുന്നു എന്ന വികാരത്തിന്റെ ആവേശത്തിലും ഉത്സാഹത്തിലും. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങാൻ തന്നെ തീരുമാനിച്ചിരുന്നു. ആ വേഷത്തിൽ തന്നെ കാണുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന സന്തോഷമായിരുന്നു നസ്സിൽ ആവേശം നിറച്ചത്. എന്നാൽ ഒരുങ്ങിയിറങ്ങിയ നിമിഷത്തിൽ തന്നെ സ്ഫോടനം ഉണ്ടായതിനെക്കുറിച്ച് ഇപ്പോഴും എങ്ങനെ വിശദീകരിക്കണമെന്ന് അവർക്ക്  അറിയില്ല. ഓർമയിൽ തന്നെ നടുക്കമാണ് അവർക്ക് ഇപ്പോഴും. ആ നിമിഷത്തിൽ താൻ മരിക്കാൻ പോകുന്നു എന്നാണ് ഇസ്രയ്ക്ക് തോന്നിയത്. മരണം എന്നാൽ ഇങ്ങനെതന്നെ എന്നും ഉറപ്പിച്ചു. 

സ്ഫോടനത്തിൽ ഇസ്രയ്ക്കു പിന്നിൽ ഹോട്ടിലെ ജനാലച്ചില്ലുകൾ തകർന്നുവീണു. വിവാഹ നിമിഷത്തിനുവേണ്ടി ഒരുക്കിവച്ചിരുന്ന പൂക്കളും തകർന്നു. ബൊക്കെകൾ ഒരു നിമിഷം കൊണ്ടു ചാരമായി മാറി. വിവാഹത്തിനു വേണ്ടി സുബൈ മൂന്നാഴ്ച മുൻപാണ് വീട്ടിൽ എത്തിയത്. 

സ്ഫോടനത്തിൽ ഉണ്ടായതുപോലെ ഒരു ശബ്ദം താൻ ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ലെന്ന് ഭർത്താവ് സുബെ പറയുന്നു. വിവാഹ വേഷത്തിൽ നവ വധുവും വരനും നടക്കാൻ തുടങ്ങുമ്പോഴായിരുന്നു ആ വലിയ ശബ്ദം. പിറ്റേന്ന് സ്ഫോടനത്തിൽ മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും അറിഞ്ഞപ്പോൾ ദൈവമേ ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ആശ്വാസത്തോടെ ഒരു നിമിഷം ഓർത്തുപോയെന്നും സുബെ പറയുന്നു. 

ബുധനാഴ്ചയാണ് പാസ്പോർട്ടും മറ്റു രേഖകളും എടുക്കാൻ ഇസ്ര ഹോട്ടലിൽ വീണ്ടും എത്തിയത്. അപ്പോൾ അവർ കണ്ടത് തകർന്നുകിടക്കുന്ന കെട്ടിടം. ബെയ്റൂട്ടിനെ ഇഷ്ടമാണെങ്കിലും അവിടെ ജീവിതം തുടരുന്നതു സുരക്ഷിതമല്ലെന്നാണ് ഇപ്പോൾ സുബെയ്ക്കു തോന്നുന്നത്. പാസ്പോർട് സംഘടിപ്പിച്ച് ഭാര്യയ്ക്കൊപ്പം അമേരിക്കയ്ക്കു  പോക്കാനാണ് ബിസിനസുകാരനായ സുബൈയുടെ തീരുമാനം. എന്നാൽ എത്ര ദൂരെ പോയാലും തന്റെ മനസ്സിൽ നിന്ന് സ്ഫോടനത്തിന്റെ കറുത്ത ദിവസം മായില്ലെന്ന് സുബൈയ്ക്ക് അറിയാം; ഇസ്രയ്ക്കും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...