15 വയസ്സുള്ള അനിഖയെയും വെറുതെ വിടുന്നില്ല, ലജ്ജ തോന്നുന്നു

anigha1
SHARE

സെലിബ്രിറ്റികളുടെ ചിത്രത്തിന് താഴെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റിടുന്നത് പതിവായിരിക്കുകയാണ്. അത് ബാലതാരമായാൽപ്പോലും സൈബർ പോരാളികൾ വെറുതെ വിടാറില്ല. ഇത്തവണ ഇരയായത് നടിയും ബാലതാരവുമായ അനിഖ സുരേന്ദ്രനാണ്. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ച.

15 വയസ് മാത്രം പ്രായമുള്ള താരത്തിന് നേരെ ഇത്തരം കമന്റുകള്‍ എത്തിയതോടെയാണ് കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്ന വിമര്‍ശനവുമായി അഭിരാമി എത്തിയത്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം.

”കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്… നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല… കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു…എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു…”–ഇങ്ങനെയാണ് അഭിരാമി കുറിച്ചത്. അഭിരാമിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. പലരും സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നുവെന്നും തുറന്നു പറയുകയുണ്ടായി.

സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് ‘ക്വീനി’ലും മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. ‘യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായി. ഇപ്പോൾ നായികയായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...