കോവിഡ് വാക്സിൻ ശരീരത്തിൽ പരീക്ഷിക്കാൻ അനുമതി നൽകി മലയാളി; അഭിമാനം

sadik-taliparamb
SHARE

ലോകമെങ്ങും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സീൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുനൽകി തളിപ്പറമ്പ് സ്വദേശി കേരളത്തിന്റെ അഭിമാനമായി. തളിപ്പറമ്പ് നോർത്ത് കുപ്പം സ്വദേശി കക്കോട്ടകത്ത് വളപ്പിൽ കെ.വി.സാദിഖാ(29)ണ് അബുദാബിയിൽ കോവിഡ് വാക്സീൻ സ്വന്തം ശരീരത്തിൽ കുത്തിവച്ച് മെഡിക്കൽ പരീക്ഷണത്തിന് വിധേയമാകുന്നത്. 

പരീക്ഷണത്തിന് തയാറാകാൻ സാദിഖിന് വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല. വാക്സീൻ കുത്തിവച്ച് 7 ദിവസം അധികൃതർ നൽകുന്ന ഡയറിയിൽ അതത് ദിവസത്തെ അനുഭവങ്ങൾ എഴുതണം. പിന്നീട് 21 ാം ദിവസം അടുത്ത വാക്സീനും കുത്തിവയ്ക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളാണ് നടക്കുന്നത്. കുപ്പത്ത് മുൻ പ്രവാസിയായ കെ.അഹമ്മദിന്റെയും കെ.വി.ഫാത്തിമയുടെയും മകനാണ് സാദിഖ്. സാദിഖിന്റെ പിന്തുണയുമായി തളിപ്പറമ്പ് ടീം കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...