സ്മാർട്ട് ഫോണില്ല; എല്ലാമെല്ലാം ‘സ്പീക്കർ ചേച്ചി’; കുരുന്നുകളുടെ കൗതുകക്കാഴ്ച

class-wb
റോയിട്ടേഴ്സ്
SHARE

ഇത് ഒരു കാഴ്ചയാണ്. പരന്നു വിടർന്നിരിക്കുന്ന മണ്ണിൽ ചോക്ക് കൊണ്ട് ഓരോ വട്ടം വരച്ച് വട്ടത്തിനുള്ളിൽ ഇരിക്കുകയാണ് കുരുന്നുകൾ. നമ്മളിവിടെ സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കാണാനായി ചാലഞ്ചുകൾ നടത്തുന്ന സമയത്ത് അങ്ങ് മഹാരാഷ്ട്രയിലെ ദാന്ത്വാലിൽ നിന്നാണ് ഈ കൗതുക കാഴ്ച.  അവിടെ ടിവിയും സ്മാർട്ട് ഫോണും പോയിട്ട് വൈദ്യുതി ലൈൻ വലിക്കാൻ ചോർന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാത്ത നാട്. ആ കുട്ടികള്‍ക്ക് ടീച്ചറാകുന്നത് വെറും ഒരു ലൗഡ് സ്പീക്കറാണ്. കാർഷിക ഗ്രാമമായ ദന്ത്വാൽ ആദിവാസി മേഖല കൂടിയാണ്.

ചിലർക്ക് ‘സപീക്കർ ചേട്ടൻ’, ചിലർക്ക്‘ സ്പീക്കർ ചേച്ചി’. എന്തായാലും കൃത്യസമയത്ത് കുരുന്നുകളെല്ലാം ഹാജർ. സ്പീക്കർ ചേച്ചി പറയുന്ന കാര്യങ്ങൾ കേൾക്കാനും പാട്ടു പഠിക്കാനുമെല്ലാം. 6 ഗ്രാമങ്ങളിലായി വ്യാപിച്ച ഈ ലൗഡ് സ്പീക്കർ ക്ലാസ് 1000ത്തോളം കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ്. ദിഗന്ത സ്വരാജ് ഫൗണ്ടേഷൻ അംഗങ്ങളാണ് എല്ലാത്തിനും മുൻപിൽ.

 മറാത്തി ഭാഷയിൽ ‘ബോൾക്കി ശാല’ എന്നറിയപ്പെടുന്ന സ്പോക്കൺ സ്കൂളിലെത്തുന്ന വിദ്യാർത്ഥികളിൽ മിക്കവരും സ്വന്തം കുടുംബത്തിൽ നിന്ന് ആദ്യമായി വിദ്യാഭ്യാസം നേടുന്നവരുമാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ അനിശ്ചിതത്വത്തിലായ കുഞ്ഞുങ്ങളുടെ ഭാവി തിരിച്ചുപിടിച്ച സന്തോഷത്തിലാണ് പ്രദേശത്തെ മാതാപിതാക്കൾ. അതിലേറെ ഞങ്ങളും പഠിച്ച് മിടുക്കരാകും എന്ന ദൃഢനിശ്ചയമുണ്ട് ആ കുഞ്ഞു കണ്ണുകളിലും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...