ആയുർവേദത്തിലൂടെ കോവിഡ് പോരാട്ടം; പൊടിക്കൈകളുമായി അമ്മയും മകനും

covid-ayurveda-treatment
SHARE

ആയുർവേദത്തിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പൊടിക്കൈകള്‍ നര്‍മത്തില്‍ ചാലിച്ച്  അമ്മയും മകനും ഒരുക്കിയ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. കോവിഡുമായി ബന്ധപ്പെട്ട്  ആയുർവേദ റിസർച്ച് സെൽ പുറത്തിറക്കിയ നിർദേശങ്ങളാണ് തൊടുപുഴ സര്‍ക്കാര്‍  ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ സതീഷ് വാര്യരും അമ്മ ഗീതാ വാര്യരും വിഡിയോ രൂപത്തിലാക്കിയത്.

കോവിഡ് കാലത്ത്  രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍   സ്റ്റേറ്റ് ആയുർവേദ റിസർച്ച് സെൽ ഭക്ഷണ ക്രമത്തിലെ നിർദേശങ്ങൾ പുറത്തിറക്കി,  എന്നാൽ ഇതാരും  ശ്രദ്ധിക്കുന്നില്ലെന്ന ചിന്തയാണ് തൊടുപുഴ സ്വദേശിയായ ആയുർവേദ ഡോക്ടറെ വീഡിയോ ചെയ്യുവാൻ പ്രേരിപ്പിച്ചത്.  വിഡിയോ ചെയ്യുവാൻ ഡോക്ടർ കൂടെ കൂട്ടിയത് അമ്മയെയും. സംവിധാനവും, ചിത്രീകരണവും, എഡിറ്റിംഗുമെല്ലാം  ഡോകടര്‍ തന്നെ. ആമ്മയും മകനും ചേര്‍ന്ന് കൂടുതല്‍ ബോധവല്‍ക്കരണ  വിഡിയോകള്‍ ഇറക്കാനാണ് പദ്ധതി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...