‘അന്ന് മൊഴി നൽകിയ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് യുഎഇ സർക്കാരിൽ’

balu-ksrtc-driver
SHARE

ബാലഭാസ്കറിന്റെ മരണം കൊലപാതകമോ എന്ന ചോദ്യം ആവർത്തിച്ച് ഉയരുമ്പോൾ അതേ എന്ന് അടിവരയിടുന്ന തരത്തിലുള്ള ആരോപണങ്ങളും കേസിലെ ദുരൂഹതകളും ഏറുകയാണ്. ഇക്കൂട്ടത്തിൽ ഒരു കെഎസ്ആർടിസി ഡ്രൈവറും അദ്ദേഹം അന്നു നൽകിയ മൊഴിയും കേസിൽ നിർണായകമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിക്കാൻ കാരണവും. എന്നാൽ ഇന്ന് ഈ ഡ്രൈവർ യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായി ജോലി ചെയ്യുന്നുവെന്ന് കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ പറയുന്നു. 

ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയത് കെഎസ്ആര്‍ടിസി ഡ്രൈവർ സി. അജിയാണ്. ബാലുവിന്റെ കാറിന് പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ഈ ഡ്രൈവറുടെ മൊഴി മുഖവിലക്കെടുത്താണ് പൊലീസ് അന്വേഷണം അപകടമെന്ന് ഉറപ്പിച്ചത്. എന്നാൽ ഈ അജി ഇന്ന് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ബസ് ഡ്രൈവറായതും ഇപ്പോൾ പുറത്തുവന്ന സ്വർണക്കള്ളക്കടത്തും കേസ് കൂട്ടി വായിക്കുമ്പോഴാണ് ദുരൂഹതകൾ വഴിതുറക്കുന്നതെന്ന് ആരോപണം ഉയരുന്നു. 

ആരോപണങ്ങള്‍ ഒക്കെ ചെന്നുനില്‍ക്കുന്നത് ആസൂത്രിത അപകടവും ആസൂത്രിത കൊലപാതകവും എന്ന നിഗമനത്തിലേക്കാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...