മനസ് കൊണ്ട് ഞാൻ വിവാഹിതൻ; ഫാത്തിമ എവിടെയോ ജീവിക്കുന്നു: താജുദ്ദീൻ

tajudheen-vadakara
SHARE

16 വർഷം മുൻപ് യുവത്വത്തിന്റെ ഹരമായിരുന്ന ആർബം ഗാനമാണ് ഖൽബാണ് ഫാത്തിമ. എവിടെ തിരഞ്ഞാലും ഫാത്തിമ തരംഗം മാത്രം. നെഞ്ചിനുള്ളിൽ നീയാണ് എന്ന ഒറ്റ ഗാനം മതി താജുദ്ദീൻ വടകര എന്ന ഗായകനെ ഓർക്കാൻ. ജീവിക്കാൻ വേണ്ടി എഴുതിയ പാട്ടുകളെ ജനങ്ങൾ നെഞ്ചോട് ചേർത്തതിന്റെ ഓർമകളുമായി താജുദ്ദീൻ വടകര. പെരുന്നാൾ ദിന പ്രത്യേക പരിപാടി പെരുന്നാൾ പാട്ടുകളിൽ ഖൽബായ പാട്ടുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും താജുദ്ദീൻ പറയുന്നതിങ്ങനെ:

ഖൽബാണ് ഫാത്തിമ എന്ന സംഗീത ആൽബത്തിലെ ഓരോ പാട്ടുകളിലും എന്റെ ജീവിതവും പ്രണയവും വിരഹവുമൊക്കെയുണ്ട്. ആത്മാംശം ഉള്ളതുകൊണ്ടാകാം ജനങ്ങൾക്ക് ഇത്രയേറെ ഇഷ്ടമായത്. അന്നത്തെ ജീവിതത്തിന്റെ പല ഭാഗങ്ങളാണ് ആ പാട്ടുകളിലുള്ളത്. ഖൽബാണ് ഫാത്തിമ പുറത്തിറങ്ങുന്ന സമയത്ത് എന്റെ ജീവിതത്തിലും ഒരു 'ഫാത്തിമ'യുണ്ടായിരുന്നു. അവളിപ്പോൾ എന്റെ ജീവിതത്തിൽ ഇല്ല. എവിടെയോ സുഖമായി ജീവിക്കുന്നുണ്ട്.  മറ്റൊരു സ്ത്രീയോട് നീതിപുലർത്താനാകുമോ സ്നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തത്. ഫാത്തിമയോടുള്ള പ്രണയം ഞാൻ മനസിൽ നിന്നും കളഞ്ഞു. എന്നാൽ മനസ് കൊണ്ട് ഞാൻ ഇന്നും വിവാഹിതനാണ്. ഇന്ന് എനിക്കിഷ്ടമുള്ള ഒരാൾ എന്റെ ജീവിതത്തിലുണ്ട്. മതപരമായ ചടങ്ങിലൂടെ വിവാഹം കഴിച്ചിട്ടില്ല എന്നേയുള്ളൂ. മനസ് കൊണ്ട് അവരാണ് എന്റെ പങ്കാളി. ജീവിതകാലം മുഴുവൻ ആ സ്നേഹം മതി. 

സിനിമയിൽ അവസരം കിട്ടാത്തതിൽ വിഷമമില്ല. അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവസരങ്ങൾ തേടി നടന്നാൽ എന്റെ കുടുംബം പട്ടിണിയാകും. സാമ്പത്തികഭദ്രത അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് സിനിമ സ്വപ്നങ്ങൾക്ക് പുറകേ പോകാതിരുന്നത്. 

ഫാത്തിമകൊണ്ട് രക്ഷപ്പെട്ട ഒരുപാട് പേരുണ്ടായിരുന്നുവെന്ന് അമരക്കാരിൽ ഒരാളായ ഷാഫി കൊല്ലം. പാട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് കാസറ്റ് പുറത്തിറക്കി വിറ്റ് കാശുകാരായ ഒരുപാട് പേരുണ്ട്. ഫാത്തിമ കൊണ്ട് രക്ഷപ്പെട്ട നിരവധി തെരുവ് വിൽപനക്കാർ വരെയുണ്ട്.- ഷാഫി പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...