എറണാകുളത്ത് ട്രാക്കിലേക്ക് എത്തിയത് ട്രെയിനല്ല മീൻ; ഇറങ്ങി മീൻപിടിച്ച് ജീവനക്കാർ

fishing-ernakulam
SHARE

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു മീൻപിടിക്കാം. 2–ാം പ്ലാറ്റ്ഫോമിനു താഴെ ട്രാക്കിലിറങ്ങി മീൻ പിടിക്കുന്ന ജീവനക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലാണു പ്രചരിക്കുന്നത്. കനത്ത മഴയിൽ ട്രാക്ക് വെളളത്തിനടിയിലായതോടെയാണു സമീപത്തെ തോടുകളിൽ നിന്നുളള മീനുകൾ സ്റ്റേഷനിലെത്തിയത്. കോവിഡ് മൂലം കാര്യമായി ട്രെയിനുകളൊന്നുമില്ലാത്തതിനാൽ ജീവനക്കാർക്കു നേരം പോക്കായി  മീൻപിടിത്തം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...