‘റിയ സുശാന്തിന് മരുന്ന് നല്‍കി; പാര്‍ട്ടിയും ധൂര്‍ത്തും’: ഗുരുതര ആരോപണം

sushanth-rhea
SHARE

സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്ന റിയ ചക്രവർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാർഡ്. റിയ ചക്രബർത്തി നടന്റെ ജീവിതത്തിലേയ്ക്കു വന്ന ശേഷം സുശാന്തിന്റെ ജീവിതരീതിയും സ്വഭാവവും വ്യത്യാസപ്പെട്ടെന്ന് ബോഡിഗാര്‍ഡ് പറയുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ധൈര്യശാലിയായ മനുഷ്യനായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ  ഉറപ്പിച്ച് പറയുന്നു.

സുശാന്തിന് ഉറക്കക്കുറവ് ഉണ്ടായിരുന്നുവെന്നും താൻ കാണുന്ന കൂടുതൽ സമയങ്ങളിലും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. 

സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾ: ‘സുശാന്തിനെ നേരിട്ട് കാണാനോ മിണ്ടാനോ ഉള്ള അധികാരം ഞങ്ങൾക്കില്ലായിരുന്നു. അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉള്ള സമയങ്ങളിൽപ്പോലും റിയ തന്റെ അച്ഛനെയും സഹോദരനെയും സുഹൃത്തുക്കളെയും കൂട്ടി അപ്പാർട്ട്മെന്റിൽ പാർട്ടി നടത്തുമായിരുന്നു. സുശാന്തിന്റെ തന്നെ ൈപസയാണ് ഈ ധൂർത്തിന് നടി ഉപയോഗിച്ചിരുന്നത്. ഇവർ പാർട്ടി നടത്തുമ്പോൾ സുശാന്ത് ഉറക്കമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഓട്ടോയിൽ വന്നുകൊണ്ടിരുന്ന റിയയുടെ ജീവിതവും പെട്ടന്നുമാറി. ’

‘2019ൽ സുശാന്തിന്റെ ഫാം ഹൗസിൽവച്ചാണ് റിയ എന്ന നടിയെ ഞാൻ ആദ്യം കാണുന്നത്. എന്നാൽ അവരുടെ കടന്നുവരവ് സുശാന്തിന്റെ ജീവിതത്തെ മാത്രമല്ല അദ്ദേഹത്തെ തന്നെ പാടെമാറ്റി.‌‌ മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. കൂടുതൽ സമയവും ഉറക്കവുമില്ലായിരുന്നു. ഓവർഡോസ് മരുന്നുകൾ കഴിച്ചോ എന്നറിയില്ല.’

‘ഒരു യൂറോപ്പ് ട്രിപ്പിനു ശേഷം അവശനായാണ് അദ്ദേഹം തിരിച്ചെത്തിയത്. കൂടുതല്‍ സമയവും ബെഡിൽ തന്നെയായിരുന്നു. എന്നാൽ മുമ്പ് അങ്ങനെയായിരുന്നില്ല. കൂടുതൽ സമയവും ഉന്മേഷവനായാരിക്കും. നീന്തലും വായനയും പരിശീലനവുമൊക്കെയായി നമ്മളെയും പ്രചോദിപ്പിക്കുമായിരുന്നു.’

‘റിയ വന്നതിനു ശേഷം അപ്പാർട്ട്മെന്റിലെ മുഴുവൻ ജോലിക്കാരെയും മാറ്റി. കൂടാതെ സുശാന്തിന്റെ അക്കൗണ്ടന്റിനെയും. റിയ വരുന്നതിനു മുമ്പ് ആഴ്ചയിൽ ഒരിക്കൽ സുശാന്തിന്റെ ഇളയസഹോദരി പ്രിയങ്ക അപാർട്ട്മെന്റിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ റിയയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. അതിനുശേഷം കുടുംബാംഗങ്ങളാരും വരാറില്ലായിരുന്നു. ഞങ്ങൾ ജോലിക്കാരൊക്കെ താഴെയായിരുന്നു താമസിച്ചിരുന്നത്. മുകളിലത്തെ നിലയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവില്ല.’

‘കഴിഞ്ഞ ഒരു വർഷമായി റിയ നടത്തുന്ന ധൂർത്ത് അറിയാവുന്നത് സുശാന്തിനു മാത്രമായിരുന്നു. സുശാന്ത് ഒരിക്കലും പണം അനാവശ്യത്തിന് ചിലവാക്കാറില്ല. സാധാരണക്കാരനായി ജീവിക്കുന്ന മനുഷ്യൻ. വസ്ത്രവും ഭക്ഷണവും പോലും അങ്ങനെ തന്നെയായിരുന്നു.’

‘റിയ നൽകിയിരുന്ന മരുന്നുകള്‍ സുശാന്ത് കഴിച്ചിരുന്നു. അതിലൊക്കെ എനിക്ക് സംശയമുണ്ട്. വിചിത്രമായിരുന്നു അവരുടെ ചികിത്സാ രീതി. അവർ പറയുന്ന മരുന്നുകൾ വാങ്ങാൻ ഞാൻ ഷോപ്പിൽ ചെല്ലുമ്പോൾ അവിടെ ഉള്ളവർ എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ കാണാൻ വരുമ്പോഴൊക്കെ ഉറക്കമായിരിക്കും. ചിലപ്പോൾ അസ്വസ്ഥനും. പരസ്പരം ഒന്നും സംസാരിക്കാൻ പോലുംകഴിഞ്ഞിരുന്നില്ല. ഞാനൊരു ബോഡിഗാർഡ് അല്ലേ, എനിക്ക് എത്രമാത്രം അവരുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാൻ പറ്റും.’

‘റിയയും മഹേഷ് ഭട്ടും തമ്മിൽ പരിചയമുണ്ട്. ഒരു സമയത്ത് മഹേഷ് ഭട്ടിന്റെ ഓഫിസിനു മുന്നിൽ റിയയെ ഞാൻ ഇറക്കിവിട്ടിട്ടുണ്ട്. സുശാന്തിന്റെ ഒരുപാട് പണം റിയയും അവരുടെ കുടുംബവും ചിലവാക്കിയിട്ടുണ്ട്. സുശാന്തിന്റെ അച്ഛൻ നടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണം.’

MORE IN SPOTLIGHT
SHOW MORE
Loading...
Loading...