പഠിക്കാൻ സ്മാർട്ട്ഫോണില്ല; പെൺകുട്ടിക്ക് ഐ ഫോൺ സമ്മാനം നൽകി താപ്സി പന്നു

taapsee-31
SHARE

ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ സ്മാർട്ട്ഫോണില്ലാതെ വിഷമിച്ച മിടുക്കിക്ക് ഐ ഫോൺ വാങ്ങി നൽകി ബോളിവുഡ് താരം താപ്സി പന്നു. പിയുസി പരീക്ഷയിൽ 94 ശതമാനം മാർക്കോടെ ജയിച്ച ബംഗളുരു സ്വദേശിയായ പെൺകുട്ടിയാണ് തുടർ പഠനത്തിന് ഫോണില്ലാതെ ബുദ്ധിമുട്ടിയത്. ഫോൺ വാങ്ങുന്നതിന് പെൺകുട്ടിയുടെ പിതാവ് സഹായം തേടിയിരുന്നു. എൻഡിടിവി ചെയ്ത വാർത്ത കണ്ട താരം ഉടൻ തന്നെ ഫോൺ നൽകാമെന്ന് അറിയിക്കുകയായിരുന്നു. നിരവധിപ്പേർ പെൺകുട്ടിയുടേയും സഹോദരിമാരുടെയും പഠനച്ചിലവ് ഏറ്റെടുക്കാൻ താൽപര്യം അറിയിച്ചെത്തിയിട്ടുണ്ട്.

'കൂടുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ഓരോ കുട്ടിയും വിദ്യാഭ്യാസം നേടേണ്ടതുണ്ട്, കൂടുതൽ ഡോക്ടർമാരെ നമുക്ക് ആവശ്യമാണ്. രാജ്യത്തിന്റെ നല്ല നാളെ ഉറപ്പ് വരുത്തുന്നതിനായി എന്റെ ചെറിയ പ്രയത്നമാണിത് എന്ന് പറഞ്ഞായിരുന്നു താരം ഫോൺ സമ്മാനിച്ചത്. 

താപ്സി അയച്ച ഫോൺ പെൺകുട്ടിക്ക് ലഭിച്ചു. സ്വപ്നത്തിൽ പോലും ഐ ഫോൺ പ്രതീക്ഷിച്ചിരുന്നില്ലെന്നും നീറ്റ് എഴുതി മികച്ച വിജയം നേടാൻ താൻ പരമാവധി ശ്രമിക്കുമെന്നും  നന്ദിയെന്നും പെൺകുട്ടി ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യമെങ്ങും വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. ഇതോടെയാണ് സ്മാർട്ട്ഫോൺ ഇല്ലാത്ത വലിയൊരു വിഭാഗം വിദ്യാർഥികൾ പ്രതിസന്ധിയിലായത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...