‘അഭിമാന നിമിഷം; റഫാൽ വിമാനം പറത്തിയത് നമ്മുടെ വിവേക്’; മമ്മൂട്ടി

mammootty-new-post-army
SHARE

റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലേക്ക് എത്തിയ നിമിഷം മുതൽ മലയാളിക്ക് മുന്നിൽ അഭിമാനം പകരുന്ന പേരാണ് വിങ് കമാൻഡർ വിവേക് വിക്രം. അഭിമാന നിമിഷം എന്ന് കുറിച്ച് വിവേകിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.‘ഫ്രാൻസിൽ നിന്ന് പുറപ്പെട്ട അ‍ഞ്ച് റഫാൽ വിമാനങ്ങളുടെ പൈലറ്റുമാരിൽ ഒരാൾ നമ്മുടെ വിവേക്’ മമ്മൂട്ടി കുറിച്ചു. ഇതിന് പിന്നാലെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലും വൈറാലായി. ഏറ്റുമാനൂർ സ്വദേശിയാണ് വിവേക്.

ഒരു വർഷം മുൻപേ വിവേക് വിക്രം ഉൾപ്പെടെയുള്ളവരുടെ സംഘം ദൗത്യത്തിനായി ഫ്രാൻസിലേക്കു പുറപ്പെട്ടിരുന്നു. ഹരിയാന അംബാല എയർഫോഴ്സ് സ്റ്റേഷനിലാണ് ആദ്യ ബാച്ച് റഫാൽ വിമാനമെത്തിയത്. മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഇരട്ടാനയിൽ ആർ. വിക്രമൻ നായരുടെയും റബർ ബോർഡ് മുൻ ഉദ്യോഗസ്ഥ കുമാരിയുടെയും മകനാണ് വിങ് കമാൻഡർ വിവേക് വിക്രം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...