ആഴ്ചയിൽ 2 ഡയാലിസിസ്; അനിയൻ ഐസിയുവിൽ; സഹായം തേടി അംബിക റാവു

ambika-help
SHARE

സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക.

ഫെഫ്കയും സിനിമാ രം​ഗത്തു നിന്നുള്ളവരും പലരും സഹായങ്ങൾ ചെയ്തു തന്നിരുന്നു. ആ സഹായങ്ങൾ കൊണ്ട് തന്നെയാണ് മുന്നോട്ട്  പോയിരുന്നതും. പക്ഷേ അതിനും പരിമിതികളില്ലേ എന്ന് അംബിക പറയുന്നു.

സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിൽ ആണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. തൃശ്ശൂരെ വീട്ടിൽ ഹോസ്പിറ്റലിൽ പോകുവാനും മറ്റു സഹായങ്ങൾക്കായി സഹോദരൻ അജി ആണ് ഉണ്ടായിരുന്നത്. നിർഭാഗ്യവശാൽ അജിയും സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായി. തുടർന്ന് ഈ മഹാമാരിയുടെ കാലത്തു ആശുപത്രി ചെലവ് പോലും നേരിടാനാകാതെ അത്യന്തം പ്രതിസന്ധിയിൽ ആണ് അംബിക റാവു. തൃശൂർ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നിൽ തന്നെയുളളത്. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവരും ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നുണ്ട്.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് പരിചിതമായ നടിയാണ് അംബിക. മീശ മാധവന്‍, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു.

Ambika Rao, SB A/c 10626756268, Poonkunnam Branch,, Trissur, IFSC -code SBIN0016080

GooglePay +91 95445 61732

MORE IN SPOTLIGHT
SHOW MORE
Loading...
Loading...