പ്രസവത്തലേന്ന്, നിറവയറുമായി നൃത്തം; കൂളായി ആശുപത്രിയിലേക്ക്; വിഡിയോ

aswathy-dance
SHARE

വർഷം 25 ആയി അശ്വതി നൃത്തം പഠിക്കാൻ തുടങ്ങിയിട്ട്. ലോക്ക്ഡൗണില്‍ ക്ലാസുകള്‍ അടച്ചപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നും കരുതിയിരുന്നു. പക്ഷേ, സാധിച്ചില്ല. ആ സങ്കടം തീർ‌ക്കാൻ നിന്നങ്ങ് നൃത്തം ചെയ്തു. അതും നിറവയറുമായി. പിന്നാലെ അശ്വതിയുടെ നൃത്തം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. 

തോപ്പുംപടി സ്വദേശിയായ അശ്വതിയാണ് വിഡിയോയിലെ താരം. പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപാണ് അശ്വതി ഈ വിഡിയോ ചെയ്തത്. ''മുന്‍കാലങ്ങളിലൊന്നും ഗർഭിണിയാണെന്നു കരുതി ആരും ജോലി ചെയ്യാതിരുന്നിട്ടില്ലല്ലോ? അങ്ങനെ ആരോഗ്യം നഷ്ടപ്പെടുന്ന പ്രതിഭാസമൊന്നും അല്ല ഇത്'', അശ്വതി കൂളായി പറയുന്നു.

ഗർഭിണി ആയിരിക്കുമ്പോഴും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അശ്വതി പറയുന്നത്. ഗർഭിണി ആയെന്നു കരുതി നൃത്തം ചെയ്യാതിരുന്നില്ല. തന്റേത് സുഖപ്രസവമായിരുന്നെന്നും അശ്വതി.. 

‍ഭർത്താവ് വിഷ്ണുവാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിഡിയോ എത്തിയ ഉടൻ തന്നെ നിരവധി കമന്റുകളും എത്തി. കൊച്ചി തോപ്പുംപടിയിലാണ് അശ്വതിയുടെ വിട്. കൊച്ചിയിൽ  നൃത്ത വിദ്യാലയം നടത്തുകയാണ് അശ്വതി. 2013ല്‍ എംജി യൂണിവഴ്സിറ്റി കലാതിലകമായിരുന്നു. നൃത്തത്തിൽ കുടുതൽ ഉയരങ്ങളിലെത്തണമെന്നാണ് അശ്വതിയുടെ ആഗ്രഹം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...