ഐറിഷ് വിപണി കീഴടക്കി മലയാളത്തിന്റെ 'മഹാറാണി'; വിപ്ലവം നുരയും കഥയിങ്ങനെ

maharani-30
SHARE

ഐറിഷ് വിപ്ലവത്തിന്റെ നാട്ടിലെ മദ്യശാലകളില്‍ കേരളത്തിന്റെ രുചിയൊരുക്കി മഹാറാണി മദ്യം. ലേബലിലും, രുചിയിലുമെല്ലാം മലയാളം നിറച്ചാണ് ജിന്‍ വിഭാഗത്തില്‍പെടുന്ന മഹാറാണി ഐറിഷ് ഡിസ്റ്റിലറിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. അയര്‍ലന്‍ഡ് വിപണി കീഴടക്കുന്ന വിപ്ലവ സ്പിരിറ്റിന്റെ കഥയുമായി ഉടമകള്‍ മനോരമ ന്യൂസിനൊപ്പം ചേരുന്നു. വിഡിയോ കാണാം

അതാണ് കാര്യം. അയര്‍ലന്‍ഡിലെ മദ്യശാലയില്‍ കയറിയിരുന്ന് മഹാറാണിയെന്ന ജിന്‍ രുചിച്ചാല്‍ കിട്ടുന്ന ഫീല്‍. കുപ്പി തുറന്നാല്‍ വയനാടന്‍ സുഗന്ധവിളകളുടെ മണവും രുചിയും. സംശയംവേണ്ട, പിന്നിലുള്ളത് മലയാളിതന്നെ. ഏഴുവര്‍ഷം മുന്‍പ് പഠനത്തിനായി  കൊല്ലത്ത് നിന്ന് അയര്‍ലണ്ടിലേക്ക് പറന്ന ഭാഗ്യലക്ഷ്മിയാണ് മഹാറാണിയുടെ ഉപജ്ഞാതാവ്. പഠനകാലത്ത് കണ്ടുമുട്ടി ജീവിതപങ്കാളിയാക്കിയ ഐറിഷുകാരന്‍ റോബര്‍ട്ട് ബാരെറ്റിന്റെ ഡിസ്‌ലറിയിലാണ് ഈ വിപ്ലവം നുരഞ്ഞുപൊന്തുന്നത്. 

കേരളത്തിലെ വിപ്ലവകാരികളായ സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് മഹാറാണിയെന്ന് മദ്യത്തിന് പേരിട്ടതെന്ന് ഭാഗ്യലക്ഷ്മി. കുപ്പിയുടെ ലേബലില്‍ തന്നെയുണ്ട് പച്ച മലയാളത്തില്‍, വിപ്ലവം.  നമ്മുടെ സ്വന്തം വയനാട്ടില്‍ നിന്നുള്ള ജാതിപത്രി, കറുവപ്പട്ട, ഏലം, ഇവയൊക്കെയാണ് മദ്യത്തിന് രുചി പകരുന്നത്. വനമൂലിക എന്ന വനിതാ സ്വയം സഹായസംഘത്തില്‍ നിന്നാണ് ഇവ ശേഖരിക്കുന്നത്.  ഒടുവിലുയരുന്ന ചോദ്യം ഇതാണ്, കടല്‍ കടന്നെത്തുമോ, കേരളത്തനിമയുള്ള ഐറിഷ് ജിന്‍. കാത്തിരുന്നു കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...