ഫായിസ് നിഷ്പ്രഭമാക്കിയത് ഈ പരസ്യവാചകം; സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ

anees-salim.jpg.image.845.440
SHARE

''മിൽമ. കേരളം കണികണ്ടുണരുന്ന നന്മ‌'' എന്നത് വർഷങ്ങൾക്കു മുൻപേ തന്നെ മലയാളിയുടെ മനസിൽ പതിഞ്ഞ പരസ്യവാചകമാണ്. എഴുത്തുകാരനും കോപ്പിറൈറ്ററുമായ അനീസ് സലിം ആണ് ഈ പ്രശസ്തമായ പരസ്യവാചകത്തിനു പിന്നിൽ. എന്നാൽ വർഷങ്ങൾക്കിപ്പുറം ഒരു ചെറിയ പയ്യന്റെ നിഷ്കളങ്ക വർത്തമാനം മിൽമയുടെ പരസ്യവാചകം പോലും മാറ്റി. അതിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരനും പ്രതികരിച്ചിരിക്കുന്നു.

''ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് ഞാൻ വർഷങ്ങൾക്ക് മുൻപ് മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണ്. എന്നാലും സന്തോഷം'', അനീസ് സലീം ഫെയ്സ്ബുക്കിൽ കുറിച്ചു. 

കടലാസ് ഉപയോഗിച്ച് പൂ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ''ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ'' എന്ന നാലാം ക്ലാസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഈ വാചകങ്ങളാണ് മിൽമ പാലിന്റെ പരസ്യത്തിൽ പകർത്തിയത്. ''ചെലോൽത് ശരിയാകും ചെലോൽത് ശരിയാവൂല്ല! പെക്ഷേങ്കി ചായ എല്ലാർതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ!'' എന്നായിരുന്നു മിൽമ സമൂഹമാധ്യമത്തിൽ ഉപയോഗിച്ച പരസ്യ വാചകം.

പരസ‌്യവാചകത്തിന്റെ റോയൽറ്റിയെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായതിനു ‌പിന്നാലെ മിൽമ ഫായിസിന് പ്രതിഫലം നൽകണമെന്ന് ചിലർ വാദിച്ചു. ''ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ'' എന്നായിരുന്നു ഇതിനോട് ഫായിസ് പ്രതികരിച്ചത്. മിൽമ അധികൃതർ ഫായിസിന്റെ വീട്ടിൽ എത്തി സമ്മാനങ്ങളും നൽകിയിരുന്നു. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകാനൊരുങ്ങുകയാണ് ഫായിസ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...