‍ഞമ്മളെ സുലൈമാനിക്കയുടെ ആ ‘റോഡ്റോളർ’; പുതിയ മുതലാളിയിലേക്ക്

roadroller-wb
SHARE

ഇനി ഒരു റോഡ് റോളറിന്‍റെ വാര്‍ത്ത കാണാം. അനശ്വര നടന്‍ കുതിരവട്ടം പപ്പുവിന്റെ മുഖത്തിനൊപ്പം മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഒരു റോഡ് റോളര്‍. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പുവിന്റെ കിടിലന്‍ കോമഡിയുടെ അകമ്പടിയായി കടന്നുവരുന്ന റോഡ് റോളര്‍ ഇപ്പോള്‍  പുതിയൊരു മുതലാളി ഏറ്റെടുത്തു. അദ്ദേഹത്തെ പരിചയപ്പെടാം. 

1988ല്‍ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട് എന്ന സിനിമ,കോണ്‍ട്രാക്ടര്‍ സി.പിയുടെ റോഡ് റോളര്‍,അതിന്റെ ഡ്രൈവറായി നമ്മുടെ സ്വന്തം കുതിരവട്ടം പപ്പു,കോഴിക്കോട് പിഡബ്യൂഡി ഒാഫീസില്‍ നിന്ന് ലേലം പോയ റോഡ് റോളര്‍ അന്നത്തെ സിനിമയിലെ താരമായിരുന്നു,ഇരുമ്പ് വിലക്ക് റോഡ് റോളര്‍ ലേലത്തിനെടുത്തത് ഈ കഥയൊന്നുമറിയാത്ത പുതിയൊരു കോണ്‍ട്രാക്ടര്‍2ലക്ഷം രൂപയ്ക്കാണ് പുതിയ കോണ്‍ട്രാക്ടര്‍ സിനിമാക്കാരനെ സ്വന്തമാക്കിയത്,പക്ഷെ സ്വന്തമായൊരു റോഡ് റോളര്‍ കിട്ടിയ സിപി കോണ്‍ട്രാക്ടറുടെ സന്തോഷമൊന്നും പുതിയ മുതലാളിക്കില്ല,പൊളിച്ചെടുത്താല്‍ കിട്ടുന്ന പാര്‍ട്സുകള്‍ മാത്രമാണ് നോട്ടം

കോഴിക്കോട് സിവില്‍സ്റ്റേഷന്‍ ഒാഫിസിന്‍റെ മതിലിനോട് ചേര്‍ന്നുള്ള ഇവന്റെ ഈ കിടപ്പ് ഇതോടെ തീര്‍ന്നു,ഇപ്പം ശരിയാക്കിത്തരാമെന്നുള്ള മാസ് ഡയലോഗിനൊപ്പം ഇനി ഇവനെ നമുക്ക് മനസ്സിലോര്‍ക്കാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...