തീരം കുഴിച്ചെടുക്കുന്ന ശക്തിയായി തിരകൾ; 10 മീറ്ററോളം വീതിയിൽ കര കടലെടുത്തു

thripayar-sea-attack
SHARE

തൃപ്രയാർ: നാട്ടിക ബീച്ച് മുതൽ തളിക്കുളം ബീച്ച് വരെയുള്ള അരക്കിലോമീറ്റർ ഭാഗത്തു കടലേറ്റം തുടരുന്നു. പത്തു മീറ്ററോളം വീതിയിൽ കര കടലെടുത്തു. ചിലഭാഗങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ മണൽ അടിഞ്ഞു കൂടിയിട്ടുണ്ട്. പ്രദേശത്തെ സ്വകാര്യ റിസോർട്ടുകൾക്കും കടലേറ്റത്തിൽ ഭാഗികനാശമുണ്ടായി.

തീരം കുഴിച്ചെടുക്കുന്ന തരത്തിൽ ശക്തിയായി തിര ആഞ്ഞടിക്കുന്നതിനാൽ ഒട്ടേറെ കാറ്റാടിമരങ്ങൾ കടപുഴകി  വീണു. സമീപത്തെ മറ്റു കാറ്റാടി മരങ്ങളും ഏതുസമയവും വീഴാവുന്ന അവസ്ഥയിലാണ്. കടൽത്തീരം സംരക്ഷിക്കാനുള്ള പദ്ധതിപ്രകാരം വർഷങ്ങൾക്കു മുൻപു നട്ടുപിടിപ്പിച്ചവയാണിവ. പരിസരങ്ങളിൽ വെള്ളക്കെട്ടുമുണ്ട്. പതിറ്റാണ്ടിനു ശേഷമാണു പ്രദേശത്ത് കടലേറ്റം ഇത്ര രൂക്ഷമാകുന്നതെന്നു പ‍ഞ്ചായത്തംഗം പി.എം.സിദിഖ് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...