ലൂയിസ് പീറ്റർ അന്തരിച്ചു; വിട, കവിതയിലെ ഒറ്റമരത്തിന്: വിഡിയോ

louis-perter-died
SHARE

കവി ലൂയിസ് പീറ്റർ അന്തരിച്ചു. 58 വയസായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1986 മുതൽ കവിതയുടെ ലോകത്തുള്ള ലൂയിസ് പീറ്റർ മുഖ്യധാരയിൽ നിന്നും അകന്നു നടന്ന കവിയായിരുന്നു. ഏതാനും വർഷം മുമ്പിറങ്ങിയ ലൂയിസ് പീറ്ററിന്‍റെ കവിതകളാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം. ഫെഡറല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. 

2013 മാര്‍ച്ചില്‍ മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വിഡിയോ സ്റ്റോറി കാണാം. 

വലിയ ഇടവേളയ്ക്കു ശേഷം 2006 ലാണ് കവിതയുമായി ലൂയിസ് വീണ്ടും വായനക്കാരുടെ ശ്രദ്ധയില്‍ എത്തുന്നത്. അങ്ങനെ സാംസ്‌കാരിക കൂട്ടായ്‌മകളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയനായി. ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’പുറത്തിറങ്ങിയത് മൂന്നു വർഷം മുമ്പാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം നിറഞ്ഞ സാന്നിധ്യമായിരുന്നു സുഹൃത്തുക്കള്‍ ലൂയി പാപ്പന്‍ എന്ന് വിളിക്കുന്ന ലൂയിസ് പീറ്റര്‍. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...