മരയാനകള്‍ക്കൊപ്പം അസാധ്യ ‘ക്രിയേറ്റിവിറ്റി’; വൈറല്‍ ആനച്ചിത്രം പിറന്നതിങ്ങനെ

elephant-story
SHARE

അസ്തമയസൂര്യന്റെ പശ്ചാത്തലത്തില്‍ നടന്നുപോകുന്ന കൊമ്പന്‍. തൊട്ടുപിറകെ കുട്ടിയാന. കൂടെ വടിയും കൗതുകവുമായി രണ്ടു കുരുന്നുകള്‍. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിനുപിന്നിലെ ആശയം പുറത്തുവന്നതോടെയാണ്. സിനിമാറ്റോഗ്രാഫറും കണ്ണൂര്‍ ഇരിട്ടി നേരംപോക്ക് സ്വദേശിയുമായ രാഗേഷ് നാരായണനു തോന്നിയ കൗതുകമാണ് വൈറലായ ആനച്ചിത്രങ്ങളുടെ പിറവിക്ക് പിന്നില്‍.

ജ്യേഷ്ഠന്‍ രജീഷിന്റെ മകന്‍ ഗൗതം മൂന്നാംക്ലാസിലാണെങ്കിലും സകല ആനകളെകുറിച്ചും നല്ല ധാരണയാണ്. മരത്തിലുള്‍പ്പെടെ തീര്‍ത്ത ആനയുടെ രൂപങ്ങളാണ് ഗൗതമിന്റെ കളിക്കൂട്ടുകാര്‍. വീടിനുതൊട്ടടുത്ത് മരയാനകളുമായി കളിക്കാനിറങ്ങിയപ്പോള്‍ രാഗേഷ് മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. രാഗേഷിന്റെ മറ്റൊരു ജ്യേഷ്ഠനായ രഞ്ജിത്തിന്റെ മകള്‍ ഋതികയും ഗൗതമിനൊപ്പം മോഡലായി.  അസാധ്യമായ ക്രിയേറ്റിവിറ്റിയാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റ്. 

elephant-photo2

ഹല്ലേലുയ്യ, കോഴിപ്പോര്, തമിഴ് ചിത്രം വണ്ടി, പുറത്തിറങ്ങാനിരിക്കുന്ന അര്‍ജുന്‍ അശോകന്‍– അഹാന കൃഷ്ണ ടീമിന്റെ നാന്‍സി റാണി തുടങ്ങിയ സിനിമകളുടെ ക്യാമറാമാനാണ് രാഗേഷ് നാരായണന്‍. ശ്രദ്ധേയമായ നിരവധി പരസ്യചിത്രങ്ങള്‍ക്കും രാഗേഷ് ദൃശ്യമികവ് പകര്‍ന്നിട്ടുണ്ട്.

ചിത്രത്തിന്റെ മേക്കിങ് വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...